Chapter Title : വില്ലൻ 8 [വില്ലൻ]
ഡിസ്ചാർജ് ചെയ്തു............വീട്ടിൽ നിന്ന് കഴിക്കാൻ രണ്ടുമൂന്ന് മരുന്ന് എഴുതി........
സമർ ഡിസ്ചാർജ് പേപ്പർ റെഡി ആക്കാൻ പോയ നേരത്ത് ഞാൻ തിരിച്ചു റൂമിൽ വന്ന് എല്ലാം പായ്ക്ക് ചെയ്തു..........നേഴ്സ്മാരോട് ഒക്കെ പോയി യാത്ര പറഞ്ഞു...........
സമർ ഡിസ്ചാർജ് പേപ്പറുമായി വന്നു.........
"പോവല്ലേ......."..........എന്ന് ചോദിച്ചു..........
"ആ പോവാം.......".......ഞാൻ മറുപടി കൊടുത്തു..........
"എന്നാ വാ........".........അവൻ തുണിയും സാധനവും ഒക്കെ എടുത്തു പോയി വണ്ടിയിൽ വെച്ച് വന്നു.........
"എന്താ പോവണ്ടേ........"...........അവൻ എന്നോട് ചോദിച്ചു..........
"എനിക്ക് ചെറിയ ഒരു ക്ഷീണം........... നടക്കാൻ വയ്യ...........".........ഞാൻ ക്ഷീണമഭിനയിച്ചു അവനോട് പറഞ്ഞു.............
"അവിടെ ഇരിക്ക്............ഞാൻ ഇപ്പൊ വരാം.........".......എന്ന് പറഞ്ഞു സമർ ധൃതിയിൽ എങ്ങോട്ടോ പോയി..............
ഇവനീതെങ്ങോട്ടാ പായുന്നെ.........ഞാൻ ഉദ്ദേശിച്ചത് ഇവന് മനസ്സിലായില്ലേ..........
സമർ ഒരു വീൽചെയറുമായി അവളുടെ അടുത്തേക്ക് വന്നു...........
സത്യമായിട്ടും ഞാൻ ഉദ്ദേശിച്ചത് അവന് മനസ്സിലായിട്ടില്ല............
"വാ.....ഇതിൽ വന്ന് ഇരിക്ക്.............പോകാം.........."...........സമർ എന്നോട് പറഞ്ഞു............
"ഇതിലാണോ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്........."..........ഞാൻ കുറച്ചു കടുപ്പത്തിൽ സമറിനോട് ചോദിച്ചു..........
"അല്ലാ........."...........അവൻ പറഞ്ഞു...........
"പിന്നെന്തിനാ ഇപ്പൊ എന്നെ ഇതിൽ കൊണ്ടുപോവുന്നെ.........."...........ഞാൻ ചോദിച്ചു...........
"അത്.........പിന്നെ..........".......സമർ ഉത്തരം പറയാനാകാതെ കുഴഞ്ഞു..............
"എന്നെ ഇങ്ങോട്ട് എങ്ങാനാണോ കൊണ്ടുവന്നത്.......അതുപോലെ എന്നെ തിരിച്ചു കൊണ്ടുപോയാൽ മതി.......".......ഞാൻ ചിരി കടിച്ചുപിടിച്ചു കൊണ്ട് അവനോട് പറഞ്ഞു..........
അവന് കാര്യം മനസ്സിലായി..........അവന്റെ മുഖത്ത് ചിരി വിടർന്നു..........
അവൻ എന്റെ മുഖത്തേക്ക് നോക്കി............എനിക്ക് അത് തന്നെ വേണം എന്നുള്ള രീതിയിൽ ഞാനും നിന്നുകൊടുത്തു...........
"ഉറപ്പാണോ.........."........അവൻ എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു..........
"ആ.......അതെ.........."..........ഞാൻ ചിരിയും നാണവും ഒക്കെ കഷ്ടപ്പെട്ട് കടിച്ചമർത്തിക്കൊണ്ട് പറഞ്ഞു.............
അവൻ എന്റെ അടുത്തേക്ക് വന്നു........എന്റെ കണ്ണിൽ നോക്കി.........ഞാൻ അവന്റെ കണ്ണിൽ നോക്കി.........പക്ഷെ എനിക്ക് അധികനേരം നോക്കിനിൽക്കാൻ സാധിച്ചില്ല............നാണം തന്നെ കാരണം...........
അവൻ എന്നെ പതിയെ കയ്യിൽ വാരിയെടുത്തു...........എന്നിട്ട് എന്നെ നോക്കി.........
ഞാൻ അവനെ നോക്കിയതേ ഇല്ല.........
"എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ........".......അവൻ എന്നോട് ചോദിച്ചു..........
"നേഴ്സ് പറഞ്ഞിട്ടാണ് ഇങ്ങനെയാണ് എന്നെ കൊണ്ടുവന്നത് എന്ന് അറിഞ്ഞത്......... എനിക്ക് അപ്പൊ അത് ഫീൽ ചെയ്യാൻ പറ്റിയില്ല.........ബോധം ഇല്ലായിരുന്നു അപ്പൊ..........സൊ എനിക്ക് അത് ഫീൽ ചെയ്യണം എന്ന് തോന്നി..........".........ഞാൻ അവന്റെ കണ്ണുകളിൽ നോക്കി മറുപടി കൊടുത്തു.............ഒരു നിമിഷം അവൻ എന്റെ
💬 Comments
View all comments