Chapter Title : വില്ലൻ 8 [വില്ലൻ]
കണ്ണുകളിൽ തന്നെ നോക്കി നിന്നു.............

പതിയെ അവൻ എന്നെയും കൊണ്ട് നടന്നു........ഹോസ്പിറ്റലിന് പുറത്തേക്ക്............ഞാൻ നേഴ്സ്മാർക്ക് കൈ കാണിച്ചു കൊടുത്തു.......അവൻ എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു..........ആ ഹോസ്പിറ്റലിലുള്ള മുഴുവൻപേരും ഞങ്ങളെ തന്നെ നോക്കി നിന്നു...........
ബട്ട് ഇറ്റ് വാസ് റിയലി ബ്യൂട്ടിഫുൾ..........ലവബ്ൾ...........?
അവൻ കാറിൽ കയറ്റി ഇരുത്തി..........ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു..........
ബ്ലഡ് ടെസ്റ്റ് എടുക്കലും അത് വാങ്ങാൻ പോക്കും പിന്നെ ഡിസ്ചാർജ് പേപ്പർ ശരിയാക്കലും എല്ലാം കൂടി കഴിഞ്ഞപ്പോൾ വൈകുന്നേരം കഴിഞ്ഞിരുന്നു...........
വീട്ടിലെത്തിയപ്പോൾ രാത്രിയായി...........
കാറിൽ നിന്നും സമർ എന്നെ വാരിയെടുത്ത് എന്നെ എന്റെ റൂമിൽ കൊണ്ടുപോയി കിടത്തി തന്നു........ഞാൻ അത് ഒരിക്കലും പ്രതീക്ഷിച്ചില്ല...........അവൻ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ കരുതിയത് ഞാൻ കാട്ടിയ കുറുമ്പുകൾക്കൊക്കെ ഒന്ന് തരാൻ പോകുകയാണെന്നാണ്............
അവൻ എന്റെ മുൻപിൽ വന്നു എന്റെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു............പിന്നെ എന്നെ പെട്ടെന്ന് വാരിയെടുക്കുകയായിരുന്നു............. എന്നിട്ട് എന്നെ ബെഡിൽ കൊണ്ടുപോയി കിടത്തി.............
അവൻ എന്നോട് റെസ്റ്റ് എടുക്കാൻ പറഞ്ഞു.........അടുക്കളയിൽ കയറണ്ടാ എന്ന് ഓർഡറും കിട്ടി..........അടുക്കളഭാഗത്ത് എങ്ങാനും കണ്ടാൽ മുട്ടുകാൽ തല്ലിയൊടിക്കും എന്നാണ് ഭീഷണി...........മുട്ടുകാൽ പോയാൽ എന്നെ കാണാൻ വല്ല്യ മൊഞ്ച് ഉണ്ടാവില്ല...........സൊ അതുകൊണ്ട് മാത്രം ഞാൻ അടുക്കള എന്ന ചിന്ത ഉപേക്ഷിച്ചു............അല്ലാതെ അവന്റെ ഭീഷണിക്ക് മുന്നിൽ ഭയന്നിട്ടൊന്നുമല്ല............
സമർ പുറത്തുപോയി ഫുഡ് വാങ്ങി വന്നു........
ഞങ്ങൾ രണ്ടുപേരും കൂടെ അത് കഴിച്ചു...........
ഫുഡ് ഞാൻ വെക്കുന്ന അത്ര കൊള്ളില്ലായിരുന്നു........ അത് സമറിന്റെ മുഖത്ത് പ്രകടമായിരുന്നു...........
സാധാരണ ഞാൻ ഉണ്ടാക്കുന്ന ഫുഡ് അവൻ ആസ്വദിച്ചു കഴിക്കുന്നത് കാണാമായിരുന്നു............അവൻ ഞാൻ ഉണ്ടാക്കിയ ഫുഡ് ആസ്വദിച്ചു കഴിക്കുന്നത് കാണാൻ എനിക്കും ഇഷ്ടമായിരുന്നു..........അതുകൊണ്ട് അവൻ ഫുഡ് കഴിക്കുമ്പോൾ ഒക്കെ ഞാൻ അവന്റെ മുഖത്തേക്ക് ഇടംകണ്ണിട്ട് നോക്കുമായിരുന്നു.............
പക്ഷെ ഇന്ന് അത് എനിക്ക് കാണാൻ സാധിച്ചില്ല.........ഈ പനി പെട്ടെന്ന് മാറിയിരുന്നെങ്കിൽ എന്ന് ഞാൻ ആദ്യമായി ആത്മാർത്ഥമായി ആഗ്രഹിച്ചു...........അവന് വീണ്ടും എന്റെ കൈകൊണ്ട് നല്ല ഫുഡ് വെച്ചുകൊടുത്ത് അവൻ അത് ആസ്വദിച്ചു തിന്നുന്നത് കാണാൻ ഞാൻ കൊതിച്ചു............
ഭക്ഷണം കഴിച്ചുകഴിഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.......കുറച്ചുകഴിഞ്ഞു സമർ അങ്ങോട്ട് വന്നു...........എന്റെയൊപ്പം കുറേ നേരം സംസാരിച്ചിരുന്നു..........പിന്നെ റൂമിലേക്ക് പോകാനൊരുങ്ങി...........അവനോട് ഇവിടെ
💬 Comments
View all comments