0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 809

കിടന്നൂടെ എന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു........പക്ഷെ എന്തോ എന്നെക്കൊണ്ട് ചോദിക്കാൻ സാധിച്ചില്ല..........അവൻ റൂമിലേക്ക് പോയി...........പാവം.......ഉറങ്ങിക്കോട്ടെ............അവൻ ശരിക്കും ഉറങ്ങിയിട്ട് രണ്ടുമൂന്ന് ദിവസമായി...........

സമറിനും അവളെ വിട്ടുപോകാൻ താൽപര്യമില്ലായിരുന്നു..........പക്ഷെ ഷാഹി ഒന്ന് ചോദിച്ചിരുന്നെങ്കിൽ താൻ അവിടെ തന്നെ കിടന്നേനെ...........സമർ പതിയെ ബെഡിലേക്ക് വീണു.................രണ്ടുമൂന്ന് ദിവസത്തെ ക്ഷീണം ഉള്ളതുകൊണ്ട് അവൻ പെട്ടെന്നുറങ്ങിപ്പോയി.........

■■■■■■■■■■■■■■■■■■■■■■■■■■■■

അവൻ കാറിൽ കയറ്റി ഇരുത്തി..........ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു..........
പിറ്റേന്നും ഷാഹി കോളേജിലേക്ക് പോയില്ല............ഷാഹി കോളേജിൽ പോകാത്തതുകൊണ്ട് സമറും പോയില്ല..............

രാവിലെ ചായ ഇടാൻ വേണ്ടി ഷാഹി അവിടേക്ക് ചെന്നപ്പോൾ സമർ ഉണ്ട് അവിടെ.........ചായ ഇടാനുള്ള പുറപ്പാടിലാണ്............

"നിന്നോട് ഈ ഏരിയയിൽ കൂടി കറങ്ങരുത് എന്ന് പറഞ്ഞിട്ടില്ലേ.........."........എന്നെ കണ്ടതും സമർ ചോദിച്ചു..............

"ഓ..........ഞാൻ വെറുതെ വന്നതാണോയ്........"...........ഞാൻ അവനോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു...........

ഞാൻ അവന്റെ അടുത്തേക്ക് ചെന്നു...........

ഞാൻ അവന്റെ അടുത്ത് അടുക്കളയുടെ പടിയിൽ കയറി ഇരുന്നു........എന്നിട്ട് അവൻ എന്താ ചെയ്യുന്നത് എന്ന് നോക്കി നിന്നു.........

അവൻ എന്നെ കണ്ണുകൊണ്ട് എന്താ എന്ന് ചോദിച്ചു...........ഞാൻ ഒന്നുമില്ല എന്ന് മറുപടി കൊടുത്തു.............

അവൻ വെള്ളം തിളപ്പിക്കാൻ വെച്ചിട്ടുണ്ട്..........

ഞാൻ അവന് ഇഞ്ചിയും ഏലക്കയും കൊടുത്തിട്ട് ചതക്കാൻ പറഞ്ഞു.......എന്നിട്ട് വെള്ളത്തിലേക്ക് ഇടാൻ പറഞ്ഞു............

അവൻ തിളച്ച വെള്ളം എടുത്ത് പാത്രത്തിലേക്ക് ഒഴിച്ചു......... എന്നിട്ട് ചായപ്പൊടിയിട്ടു........... ഞാൻ അളവ് പറഞ്ഞുകൊടുത്തു...........

ചെറുതായി ഒന്ന് ചൂടാറിയിട്ട് അവൻ അരിപ്പ എടുത്ത് ചായ അതിലൂടെ ഒഴിച്ചിട്ട് ഒരു ഗ്ലാസ്സിലാക്കി ചായ തന്നു...........

ഞാൻ അത് കുടിച്ചുനോക്കി..........

അവൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചു............

ഞാൻ കൊള്ളാം എന്ന് പറഞ്ഞു.............

"എല്ലാം അങ്ങയുടെ അനുഗ്രഹം..........".........സമർ പറഞ്ഞു.............ഞാൻ അതുകേട്ട് ചിരിച്ചു..........

ഞങ്ങൾ അവിടെ നിന്നും റോക്കിയുടെയും ബാഷയുടെയും അടുത്ത് പോയി............

രണ്ടുമൂന്ന് ദിവസമായി എന്നെ കാണാത്തതിന്റെ പരിഭവം അവർ എന്നെ നക്കിയും തലോടിയും കെട്ടിപ്പിടിച്ചും ഒക്കെ തീർത്തു...............ഞങ്ങൾ കുറച്ചുനേരം അവരോടൊപ്പം കളിച്ചുകൊണ്ടിരുന്നു................

കുറച്ചുകഴിഞ്ഞു അനുവും ഗായുവും ഫോണിൽ വിളിച്ചു.........അവരോട് സംസാരിച്ചിരുന്നു.........എല്ലാം ഓക്കേ ആണ് നാളെ വരാം എന്ന് പറഞ്ഞു............

ഉച്ചയ്ക്ക് ഞങ്ങൾ പുറത്തുപോയി ഭക്ഷണം കഴിച്ചു..........എന്നിട്ട് വീട്ടിൽ വന്ന് ചെറുതായി ഒന്ന് മയങ്ങി.............

ഉച്ചമയക്കത്തിനുശേഷം ഞങ്ങൾ വെറുതെ ബൈക്കിൽ റോന്ത് ചുറ്റാനിറങ്ങി.......... ഞങ്ങൾ

💬 Comments

View all comments