0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 813

ഫ്ലാഷ് ലൈറ്റ് വെച്ച് അടിച്ചുനോക്കി..........

പിന്നിലെ ടയർ ഗുദാഹവ..........

കുഞ്ഞുട്ടൻ ടയറിലേക്ക് സൂക്ഷിച്ചു നോക്കി.........ആപ്പ്...........ടയർ പൊട്ടിയതല്ല..........പൊട്ടിച്ചതാ............

പണി വരുന്നുണ്ട് അവറാച്ചാ എന്ന് തലയിലേക്ക് ഇൻഫർമേഷൻ കിട്ടി കുഞ്ഞുട്ടൻ ഒന്ന് തിരിഞ്ഞതും ആരോ അവന്റെ പുറത്തു ചവിട്ടി.........കുഞ്ഞുട്ടൻ മുന്നോട്ട് തെറിച്ചു വീണു.........

കുഞ്ഞുട്ടൻ പെട്ടെന്ന് ചാടിയെണീറ്റു..........ചുറ്റും നോക്കി...........അവർ നാലഞ്ചുപേരുണ്ട്..............

"കോളേജിൽ പോകുമ്പോ പലമുഖം കാണുമ്പോ എന്നെയും ഓർത്തീടണെ......."........എന്ന് പാടിക്കൊണ്ട് തന്റെ നേരെ വന്ന ആദ്യത്തെ ആളുടെ നെഞ്ചത്തു കുഞ്ഞുട്ടൻ ആഞ്ഞു ചവിട്ടി............അവൻ റോഡിലേക്ക് ചന്തിയും കുത്തി വീണു...........

അപ്പോയേക്കും ഇടത്തുനിന്നും വലത്തുനിന്നും ആളുകൾ വന്നു.........അവൻ ഇടത്തെ ഭാഗത്തിലൂടെ വരുന്നവന്റെ അടുത്തേക്ക് പാഞ്ഞടുത്തു.........കുഞ്ഞുട്ടൻ അവന്റെ കഴുത്തിൽ പിടിച്ചു പൊക്കിയെറിഞ്ഞു..........അവൻ പോയി ജീപ്പിന്റെ സൈഡിൽ വന്നിടിച്ചു വീണു.........ജീപ്പ് ചെറുതായൊന്ന് കുലുങ്ങി...........

പിന്നാലെ വന്നവന്റെ മുഖം നോക്കി കുഞ്ഞുട്ടൻ പിന്തിരിഞ്ഞു നിന്നിട്ട് ചവിട്ടി...........അവൻ നിലത്തുവീണു.........അപ്പോയേക്കും ഒരുത്തൻ വന്നു.........അവൻ കൈ വീശിയപ്പോ അവന്റെ കയ്യിൽ കയറിപിടിച്ചു കൊണ്ട് കുഞ്ഞുട്ടൻ അവന്റെ വയറിൽ നോക്കി തൊഴിച്ചു.........അവൻ മുട്ടുകുത്തി നിലത്തിരുന്നു..........കുഞ്ഞുട്ടൻ അവന്റെ പിടി വിട്ടിരുന്നില്ല............നിലത്തിരുന്ന അവന്റെ മോന്തയ്ക്കും ഒരു തൊഴി കൊടുത്തു..........

അപ്പോയേക്കും ചന്തിയും കുത്തി വീണവൻ എണീറ്റിരുന്നു........ അവൻ കുഞ്ഞുട്ടന്റെ നേരെ പാഞ്ഞുവന്നു...........അവന്റെ നെഞ്ചിലേക്ക് പിന്നെയും ഒരു ചവിട്ട്.......അവൻ പഴയതുപോലെ തന്നെ ചന്തിയും കുത്തി വീണു...........

എല്ലാവരും വീണു കഴിഞ്ഞിരുന്നു.........

"ഇത്രയേ ഒള്ളോ.........".......കുഞ്ഞുട്ടൻ അവരോട് ചോദിച്ചു തീരുന്നതിനുമുമ്പ് കുഞ്ഞുട്ടന്റെ തലയുടെ പിന്നിൽ ഒരാൾ വടി കൊണ്ട് ആഞ്ഞടിച്ചു.............

കുഞ്ഞുട്ടൻ പെട്ടെന്ന് തലയിൽ കൈ വെച്ചു.........അവന് തല കറങ്ങുന്നത് പോലെ തോന്നി.............അവന് കാഴ്ച മങ്ങി.............അവൻ ബോധം കെട്ട് നിലത്തേക്ക് വീണു..............

■■■■■■■■■■■■■■■■■■■■■■■■■■

രാത്രി തന്നെ...........

ഈ രാത്രിക്ക് കുറച്ചു നീളം കൂടുതൽ ആണ്............

ഒരു പഴയ ഫാക്ടറി............

കുഞ്ഞുട്ടൻ അവശനായി നിലത്തുകിടക്കുന്നു........അവന്റെ കൈ അടുത്തുള്ള ഇരുമ്പുകമ്പിയിൽ ലോക്ക് ചെയ്തിട്ടുണ്ട്...........

അവന് മുന്നിൽ കുറച്ചുപേർ അവനെ നോക്കി നിൽക്കുന്നു............

അതിലൊരാൾ കുഞ്ഞുട്ടന്റെ മുഖത്ത് വെള്ളമൊഴിച്ചു............

കുഞ്ഞുട്ടൻ പതിയെ കണ്ണുതുറന്നു...........

ആദ്യം കാഴ്ച മുഴുവൻ മങ്ങി...........അവൻ രണ്ടുമൂന്ന് തവണ കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്തു.........കാഴ്ച ഓക്കേ..............

"ആരാടാ എന്റെ തലയ്ക്ക് പിന്നിൽ അടിച്ചത്........"........കുഞ്ഞുട്ടൻ അവരോട് ചോദിച്ചു..........

അവർ പരസ്പരം നോക്കി.........പക്ഷെ ഒന്നും

💬 Comments

View all comments