0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 818

സമർ അതിന് ഒരു വളിച്ച ചിരി ചിരിച്ചുകൊടുത്തു.............

"ചെറ്റ........ ഒന്നിനെയും ബാക്കി വെക്കില്ല........ബല്ലാത്ത ജാതി..........."..........കുഞ്ഞുട്ടൻ സ്വയം പറഞ്ഞുകൊണ്ട് തന്നെ തല്ലിയവന്റെ മുഖത്തിന് ഒന്നുകൊടുത്തു...........ഒരു ആശ്വാസത്തിന്..............ഭാവിയിൽ എന്നെങ്കിലും ഈ നാറി മുന്നിൽ വന്ന് പെടണെ എന്ന് അവൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിച്ചു..............

സമർ അവന്റെ കാട്ടിക്കൂട്ടൽ കണ്ടു ചിരിച്ചു.............

പെട്ടെന്ന് ഒരു ഫോൺ ശബ്‌ദിച്ചു............

സമർ അങ്ങോട്ട് നോക്കി...........

കിരണിന്റെ ഫോൺ.........സമർ അവന്റെ അടുത്തേക്ക് ചെന്നു...........ഫോൺ കയ്യിലെടുത്തു............അത് റിങ് ചെയ്യുന്നുണ്ടായിരുന്നു............

സമർ കാൾ എടുത്തിട്ട് കാതോട് ചേർത്തു...........

"കിരൺ........എന്തായി കാര്യങ്ങൾ...........".........അതിൽ നിന്നും ഒരു ശബ്ദം കേട്ടു......... സമർ മറുപടി കൊടുത്തില്ല............

"കിരൺ.......ആൻസർ മി...........".............

മൗനം....................

"ഇതാരാണ്............"..............

മൗനം.................

"ഹൂ ഈസ് ദിസ്...........ഹൂ ദി ഹെൽ ആർ യു............."..............

"യെസ്............. ഐ ആം ഫ്രം ദി ഹെൽ...........(...അതെ..........ഞാൻ നരകത്തിൽ നിന്നാണ്.........)...."...............സമർ പറഞ്ഞു..............

"ഹലോ............".........ഫോണിൽ നിന്ന് ശബ്ദം കേട്ടു.............

"നിരഞ്ജന ദാസ്............."..........സമർ വിളിച്ചു.............

ഫോണിന് അപ്പുറത്തുണ്ടായിരുന്ന നിരഞ്ജന ഇത് കേട്ട് ഞെട്ടി..........അവളുടെ ഓഫീസിൽ അവളും ഒപ്പം ബാലഗോപാലും ഗംഗാധരനും ഉണ്ടായിരുന്നു...........അവർ അതിനേക്കാൾ ശക്തിയിൽ ഞെട്ടി...........

"ഹു ഈസ് ദിസ്............"........നിരഞ്ജന ചോദിച്ചു.............

"സമർ അലി ഖുറേഷി................"...........

ബാലഗോപാലും ഗംഗാധരനും പേടിച്ചു പിന്നിലേക്ക് വലിഞ്ഞു..........നിരഞ്ജനയും ഭയന്നു............. ഒന്നും പറയാനാവാതെ മിണ്ടാതിരുന്നു..............

"എന്നെ തേടി വരരുത്...........എന്നെ തേടി വന്നാൽ പിന്നെ നിങ്ങളെ തേടിയാൽ കിട്ടില്ല.........."............സമർ അവർക്ക് ഭീഷണി കൊടുത്തു.............

ഫോൺ കട്ടായി..............

നിരഞ്ജന പേടിച്ചിരുന്നു..........അവൾ തിരിഞ്ഞു ബാലഗോപാലിനെയും ഗംഗാധരനെയും നോക്കി.................അവർ രണ്ടുപേരും ഭയന്നിട്ട് ഭയത്തിന്റെ കൊടുമുടി കയറിയെന്ന് അവൾക്ക് മനസ്സിലായി...........

നിരഞ്ജന കസേരയിൽ തല കുമ്പിട്ടു ഇരുന്നു...........തന്റെ ആദ്യ മുന്നേറ്റം തന്നെ പാളിയതിൽ അവൾക്ക് കടുത്ത നിരാശയുണ്ടായിരുന്നു..............അവൾ തല കുമ്പിട്ടു തന്നെ ഇരുന്നു...............

■■■■■■■■■■■■■■■■■■■■■■■■■■

അവർ അവിടേക്ക് ആംബുലൻസ് വിട്ടു.........കിരണിനെയും കൂട്ടരെയും അഡ്മിറ്റ് ചെയ്തു..........എല്ലാവർക്കും സാരമായ പരിക്കുകൾ ഉണ്ട്............

നിരഞ്ജന അപ്പോഴും തല കുമ്പിട്ട് ഇരിക്കുകയായിരുന്നു..........

ബാലഗോപാൽ കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് നോക്കി.........പെട്ടെന്ന് ബാലഗോപാലിന്റെ മുഖം വികസിച്ചു...........കണ്ണ് ചെറുതായി............

ബാലഗോപാൽ തിരിഞ്ഞു നിരഞ്ജനയെ നോക്കി..........നിരഞ്ജന അപ്പോഴും അതേ ഇരിപ്പ്..........ബാലഗോപാലിന് സഹതാപം തോന്നി............

ബാലഗോപാലും ഗംഗാധരനും നിരഞ്ജനയുടെ അടുത്ത് ചെന്നു............

"മാഡം..........."..........ബാലഗോപാൽ നിരഞ്ജനയെ വിളിച്ചു.............

നിരഞ്ജന തലയുയർത്തി.............

💬 Comments

View all comments