0%

Chapter Title : വിവിധതരം ആലിംഗനങ്ങൾ [ആൽബി]

Author : alby Read All Parts 333
സമയം ചിലവഴിക്കുന്നത് ആസ്വദിക്കുന്നുവെന്നും അവന്റെ കുസൃതിത്തരങ്ങൾ നിങ്ങളോട് കാണിക്കുന്നതിൽ ഭയപ്പെടുന്നില്ല എന്നും മനസിലാക്കുക. നിങ്ങൾ പുഞ്ചിരിക്കുന്നതും ചിരിക്കുന്നതും കാണാൻ അവൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഇതിന്റെ അർത്ഥം, അതിനാൽ മതിയെന്ന് നിങ്ങൾ പറയുന്നതുവരെ അവൻ ഇത് തുടരും. വ്യക്തിപരമായി എനിക്ക് ഏറ്റവും രസകരമായി തോന്നിയിട്ടുള്ള ആലിംഗനങ്ങളിൽ ഒന്നാണിത്. അതിനാൽ നിങ്ങളെ ഇതുപോലെ കെട്ടിപ്പിടിക്കാൻ ആരെങ്കിലുമുണ്ട് എങ്കിൽ നിങ്ങൾ ഭാഗ്യവതിയാണെന്ന് വിശ്വസിക്കുക. ***** 13)ദി ഹഗ് എറൗണ്ട് ദി വൈസ്റ്റ്‌ ======================== ആലിംഗനത്തിന്റെ ഈ പതിപ്പ് ബന്ധങ്ങളിലുള്ള ആളുകൾക്ക് അനുയോജ്യമാണ്.സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ശക്തമായ ആലിംഗനമൊ സ്വാഭാവികമായ രീതിയോ ഇതിൽ പിന്തുടരാവുന്നതാണ്. വളരെയധികം സ്നേഹവും വാത്സല്യവും അടങ്ങിയിരിക്കുന്ന ഒരു ആലിംഗനരീതികൂടിയാണിത്. ചില ആളുകൾ ഇത്തരത്തിലുള്ള ആലിംഗനം കാമത്തിന്റെ അടയാളമായി കണക്കാക്കുന്നു. കഴുത്തിലോ കവിളിലോ ഉള്ള ചുംബനം ഈ ആലിംഗനവുമായി ബന്ധപ്പെട്ടാൽ നിങ്ങൾക്കത് തിരിച്ചറിയാൻ കഴിയും. നിങ്ങളെയാരെങ്കിലും ഇതുപോലെ ആലിംഗനം ചെയ്യുമ്പോൾ അയാൾ നിങ്ങളോട് നേത്ര സമ്പർക്കം പുലർത്തുന്നുവെങ്കിൽ അയാൾ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു എന്നുറപ്പിച്ചു പറയാൻ സാധിക്കും. ദീർഘകാല ബന്ധത്തിലും ഹ്രസ്വകാല ബന്ധത്തിലും ഇതുപോലെയുള്ള ആലിംഗനങ്ങൾ സംഭവിക്കാം. ആൺകുട്ടികൾ പെൺകുട്ടികളെ വശീകരിക്കാൻ ശ്രമിക്കുന്ന അവസരത്തിൽ പോലും ഈയൊരു ആലിംഗനരീതി കണ്ടിട്ടുണ്ട്. ***** 14)ദി റാഗ്ഡോൾ ഹഗ് ================== രണ്ടുപേർക്കിടയിലുള്ള ആലിംഗനം, അവിടെ ഒരാൾ മറ്റൊരാളെ ശ്രദ്ധിക്കുന്നില്ല.ഒറ്റവാക്കിൽ ഇത്രയെ ഉള്ളൂ റാഗ്ഡോൾ ഹഗ്. നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു ആലിംഗനം ലഭിക്കുകയാണെങ്കിൽ, അത് ഏകപക്ഷീയ ബന്ധത്തിന്റെ അടയാളമാണ്.ഒരു വ്യക്തി ബന്ധം പ്രവർത്തികമാക്കാൻ എത്രകണ്ടു ശ്രമിച്ചാലും എല്ലാം വെറുതെയാകുന്നത് ഇവിടെ കാണാൻ സാധിക്കും. ഇത് ഒരു മര്യാദയുള്ള ആലിംഗനമാണ്,അതിനാൽ നിങ്ങൾ അവർക്ക് അധിക ശ്രദ്ധ നൽകാത്തതിൽ

💬 Comments

View all comments