0%

Chapter Title : Will You Marry Me.?? [Rahul Rk]

Author : Rahul RK Read All Parts 917
വീട്ടിൽ എത്തി ചേട്ടത്തിയുടെ ബിരിയാണി ഒക്കെ കഴിച്ച് കുറച്ച് നേരം ടിവി ഒക്കെ കണ്ട് ഞാൻ റൂമിലേക്ക് നടന്നു.. ഫോണിൽ വണ്ടി നമ്പർ വച്ച് ഓണറുടെ പേര് കണ്ടുപിടിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് അവളുടെ വണ്ടി നമ്പർ സെർച്ച് ചെയ്തു... "സ്നേഹ വിശ്വനാഥൻ" ഓഹോ അപ്പോ സ്നേഹ എന്നാണല്ലെ പേര്.. സ്നേഹമുള്ള പേര്... നേരെ ഫേസ്ബുക്ക് എടുത്ത് സെർച്ച് ചെയ്തു.. ഇന്നത്തെ കാലത്ത് ഒരാളുടെ പേര് കിട്ടിയാൽ പിന്നെ കണ്ടു പിടിക്കാനുള്ള മാർഗം ഫേസ്ബുക്ക് ആണല്ലോ... ഏകദേശം ഒന്ന് രണ്ടു മണിക്കൂർ പല പ്രൊഫൈലുകൾ മാറി മാറി നോക്കി.. പക്ഷേ അവളുടെ പ്രൊഫൈൽ മാത്രം കണ്ടുപിടിക്കാൻ ആയില്ല.. നിരാശ തന്നെ ഫലം.. സാരമില്ല.. എന്തായാലും പേരെങ്കിലും കിട്ടിയല്ലോ... പിന്നെ അവളും ഈ സിറ്റിയിൽ തനെ ആണല്ലോ.. ഏതെങ്കിലും കോളജിൽ പഠിക്കുകയാവും... അതോ ഇനി ജോലി ചെയ്യുന്ന ആളാണോ..? എന്തായാലും ആളിത്തിരി സ്പെഷ്യൽ ആണ്.. ഞാൻ താഴെ ചെന്ന് മിന്നുവിന്റെ കൂടെ കുറെ നേരം ഗെയിം കളിച്ചു... വൈകുന്നേരം ഞങ്ങൾ എല്ലാവരും കൂടി പാർക്കിൽ പോയി... ********** *********** ************
മിന്നു അവളുടെ കൂട്ടുകാരുടെ കൂടെ ഊഞ്ഞാൽ ആടുകയാണ്... ഞാനും ചേട്ടായിയും ചേട്ടത്തിയും ഓരോന്ന് പറഞ്ഞു ബെഞ്ചിൽ ഇരിക്കുകയാണ്... സ്നേഹയുടെ കാര്യം പറഞ്ഞാലോ... വേണോ... അല്ലെങ്കിൽ പറയാം... "ചേട്ടത്തി,.." "എന്താടാ...??" "ഞാൻ ഇന്ന് മറ്റെ പെൺകുട്ടിയെ കണ്ടിരുന്നു..?" "ഏത് പെൺകുട്ടിയെ..?" "മറ്റേ പെൺകുട്ടി... എന്നെ അന്ന് വീട്ടിൽ ഡ്രോപ് ചെയ്തില്ലേ..." "ആ.. ആ കുട്ടി... എന്നിട്ട്...??" ഞാൻ അവളെ ഐസ് ക്രീം ഷോപ്പിൽ വച്ച് കണ്ട മുതൽ ഫേസ്ബുക്കിൽ പ്രൊഫൈൽ തിരഞ്ഞ വരെയുള്ള എല്ലാ കാര്യങ്ങളും രണ്ടു പേരോടും പറഞ്ഞു... "മോനെ ഷോണെ... എന്താ ഉദ്ദേശം..?" "എന്ത് ഉദ്ദേശം..? ഞാൻ വെറുതെ ഒരു ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ.." "ഇത് പോലെ പണ്ട് നിന്റെ ചേട്ടായി എന്നെ ഒന്ന് ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ, ഞാൻ ഇപ്പൊ അങ്ങേരുടെ ഭാര്യ ആയി ഇരിക്കുന്നത്..." "ശോ.. ഈ ചേട്ടത്തി..." "അയ്യടാ.. അവന്റെ ഒരു നാണം... നീ സീരിയസ് ആണോ..?" "സീരിയസ് ആവണം എന്നുണ്ട്.. പക്ഷേ.. അവളെ പറ്റി ഒന്നും അറിയാതെ എങ്ങനെ..??" "അത് ശരിയാ... നീ വണ്ടി നമ്പർ വച്ച് അവൾടെ പേര് കണ്ടെത്തി എന്നല്ലേ പറഞ്ഞത്.. അത് വച്ച് അവളുടെ അഡ്രസ്സും കണ്ടെത്താലോ..?" "അത് കിട്ടണം എന്നുണ്ടെങ്കിൽ ആർ ടി ഒ ഓഫീസിൽ പോകേണ്ടി വരും..

💬 Comments

View all comments