Chapter Title : Will You Marry Me.?? [Rahul Rk]
വെറുതെ അങ്ങ് പോയി ചോദിച്ചാൽ കിട്ടുവോ..?"
"വെറുതെ ചോദിച്ചാൽ കിട്ടില്ല..നമ്മടെ കട്ടപ്പനയിലെ പാപ്പന്റെ മോൻ റോബർട്ട് ആർ ടി ഒ ഓഫീസിൽ അല്ലേ ഇച്ചായാ..??"
"അത് നേരാണല്ലോ.. ആ പയ്യൻ അവിടെ എന്തോ ആണ് പണി.."
"എന്നാ നമുക്ക് പുള്ളിക്കാരന് ഒന്ന് വിളിച്ചാലോ.. ചേട്ടായി..??"
"വിളിക്കാം.. പക്ഷേ അവനോട് എന്ത് പറയും..??"
"അത് ചേട്ടായി എന്നതേലും പറ.. ചേട്ടായിക്കാണോ കള്ളം പറയാൻ അറിയാത്തത്.."
"മതീടാ.. സുകിപിച്ചത് മതി... ഞാൻ ഒന്ന് നോക്കട്ടെ..."
"അത് മതി...'
പിന്നെയും ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു...
നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു..
************* ************** ************
എന്നാലും ഫേസ്ബുക്കിൽ പോലും ഇല്ലാത്ത ഒരു പെണ്ണോ..
അതെന്താ.. പെണ്ണായാൽ ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധം ആണോ.??
ട്രാവലർ ആയത് കൊണ്ട് അക്കൗണ്ട് ഉണ്ടാകും എന്നാ കരുതിയത്.. ഇനി ഫോട്ടോ ഇല്ലാത്ത ഏതെങ്കിലും അക്കൗണ്ട് ആകുമോ..?
ഓരോന്ന് ആലോചിച്ച് കിടന്നു എപ്പോളോ ഉറങ്ങിപ്പോയി..
************ ************** ***********
രാവിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്...
പുതപ്പ് മാറ്റി ഫോൺ എടുത്തു..
ജീവൻ ആണല്ലോ..
എന്റെ കസിൻ ആണ് ജീവൻ.. ശരിക്കും പറഞ്ഞാൽ ജൂലിയുടെ അനിയൻ.. എന്നെക്കാൾ മൂന്ന് വയസ്സിന് ഇളയത് ആണ്.. പക്ഷേ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്...
ഞാൻ നാട്ടിൽ എത്തിയ കാര്യം അവനോട് പറഞ്ഞിരുന്നില്ല.. ഇനി ജൂലി എന്തെങ്കിലും പറഞ്ഞു കാണുമോ..??
ഏതായാലും ഞാൻ ഫോൺ എടുത്തു..
"ഹലോ.."
"ടാ $%¢£#@ നാട്ടിൽ വന്ന നമ്മളെ ഒന്നും വിളിക്കാൻ പറ്റില്ല അല്ലേ..."
"ഓ.. സോറി ടാ.. രാവിലെ തന്നെ തെറി വിളിക്കാതെ..."
"ആ.. ആ.. എവിടെ നീ??"
"ഞാൻ വീട്ടിൽ.. അല്ലാതെ എവിടെ?? അല്ല നീ എങ്ങനെ അറിഞ്ഞു ഞാൻ നാട്ടിൽ എത്തിയ കാര്യം..??"
"എന്നോട് ജൂലി പറഞ്ഞു.. പിന്നെ ഇന്നലെ നീ ഇൻസ്റ്റാഗ്രാമിൽ ഇട്ട മിന്നൂന്‍റെ കൂടെ നിൽക്കുന്ന ഫോട്ടോയും കണ്ടു.."
"ആഹ്.."
"ഏതായാലും എനിക്ക് നിന്നെ ഒന്ന് കാണണം നീ പാർക്കിലോട്ട് വാ.. ഞാൻ അവിടെ വെയ്റ്റ് ചെയ്യാം.."
"ഓകെ ടാ.."
ഇവൻ ഇനി ജൂലീടെ കാര്യം വല്ലതും അറിഞ്ഞിട്ടാണോ വിളിക്കുന്നത്..?
ഏയ് ആയിരിക്കില്ല...
ഏതായാലും കുളിച്ച് ഫ്രഷ് ആയി ഞാൻ ജീവനെ കാണാൻ പാർക്കിലേക്ക് പോയി..
********* *********** *********
അവിടെ ഫോൺ വിളിച്ച് നിൽക്കുന്ന ഏതോ പെങ്കൊച്ചിനെ വായ് നോക്കി നിൽക്കാണ് തെണ്ടി..
"ടാ.."
"ആ..
💬 Comments
View all comments