0%

Chapter Title : Will You Marry Me.?? [Rahul Rk]

Author : Rahul RK Read All Parts 926
ഏതെങ്കിലും അക്കൗണ്ട് ആകുമോ..? ഓരോന്ന് ആലോചിച്ച് കിടന്നു എപ്പോളോ ഉറങ്ങിപ്പോയി.. ************ ************** *********** രാവിലെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടാണ് എണീറ്റത്... പുതപ്പ് മാറ്റി ഫോൺ എടുത്തു.. ജീവൻ ആണല്ലോ.. എന്റെ കസിൻ ആണ് ജീവൻ.. ശരിക്കും പറഞ്ഞാൽ ജൂലിയുടെ അനിയൻ.. എന്നെക്കാൾ മൂന്ന് വയസ്സിന് ഇളയത് ആണ്.. പക്ഷേ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്... ഞാൻ നാട്ടിൽ എത്തിയ കാര്യം അവനോട് പറഞ്ഞിരുന്നില്ല.. ഇനി ജൂലി എന്തെങ്കിലും പറഞ്ഞു കാണുമോ..?? ഏതായാലും ഞാൻ ഫോൺ എടുത്തു.. "ഹലോ.." "ടാ $%¢£#@ നാട്ടിൽ വന്ന നമ്മളെ ഒന്നും വിളിക്കാൻ പറ്റില്ല അല്ലേ..." "ഓ.. സോറി ടാ.. രാവിലെ തന്നെ തെറി വിളിക്കാതെ..." "ആ.. ആ.. എവിടെ നീ??" "ഞാൻ വീട്ടിൽ.. അല്ലാതെ എവിടെ?? അല്ല നീ എങ്ങനെ അറിഞ്ഞു ഞാൻ നാട്ടിൽ എത്തിയ കാര്യം..??" "എന്നോട് ജൂലി പറഞ്ഞു.. പിന്നെ ഇന്നലെ നീ ഇൻസ്റ്റാഗ്രാമിൽ ഇട്ട മിന്നൂന്‍റെ കൂടെ നിൽക്കുന്ന ഫോട്ടോയും കണ്ടു.." "ആഹ്.." "ഏതായാലും എനിക്ക് നിന്നെ ഒന്ന് കാണണം നീ പാർക്കിലോട്ട്‌ വാ.. ഞാൻ അവിടെ വെയ്റ്റ് ചെയ്യാം.." "ഓകെ ടാ.." ഇവൻ ഇനി ജൂലീടെ കാര്യം വല്ലതും അറിഞ്ഞിട്ടാണോ വിളിക്കുന്നത്..? ഏയ് ആയിരിക്കില്ല... ഏതായാലും കുളിച്ച് ഫ്രഷ് ആയി ഞാൻ ജീവനെ കാണാൻ പാർക്കിലേക്ക് പോയി.. ********* *********** ********* അവിടെ ഫോൺ വിളിച്ച് നിൽക്കുന്ന ഏതോ പെങ്കൊച്ചിനെ വായ് നോക്കി നിൽക്കാണ് തെണ്ടി.. "ടാ.."
"ആ.. നീ എത്തിയോ.. പിന്നെ എന്തൊക്കെ ഉണ്ട് അളിയാ വിശേഷങ്ങൾ..??" ഞാൻ ബാംഗ്ലൂരിലെ വിശേഷങ്ങളും പിന്നെ അല്ലറ ചില്ലറ വീട്ടുകാര്യങ്ങളും ഒക്കെ അവനോട് പറഞ്ഞു.. തൽക്കാലം ജൂലിയുടെ കാര്യം അവനോട് പറയണ്ട എന്ന് വിചാരിച്ചു.. "ഷോൺ, നമ്മക് മാളിൽ പോയാലോ..??" "വായ് നോക്കാൻ ആണോ..??" "അല്ലാതെ പിന്നെന്തിനാ..??" "പോടാ.. ഞാനൊന്നും ഇല്ല.." "ആഹാ.. എന്താടാ ഒരു മനംമാറ്റം..? എവിടേലും എന്തേലും സെറ്റ് ആയോ..??" "അങ്ങനെ ചോദിച്ചാൽ ..." "പറയെടാ..." "നീ വാ വണ്ടീൽ കേറു ഞാൻ പറയാം..." പോണ വഴിയിൽ ഞാൻ ജീവന്റെ അടുത്ത് സ്നേഹയെ

💬 Comments

View all comments