Chapter Title : Will You Marry Me.?? [Rahul Rk]
പറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു...
"ഓഹോ.. അപ്പോ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ...."
"ആ.. അങ്ങനെ ഒക്കെ അങ്ങ് പോകുന്നു.."
"ചേ.. സിഗ്നൽ ആയല്ലോ..."
"ഹാ..."
സിഗ്നലിൽ പച്ച തെളിയുന്നത് കാത്ത് വെയിലത്ത് നിൽക്കുകയായിരുന്നു ഞങ്ങൾ..
പെട്ടന്ന് ആണ് തൊട്ടു മുന്നിൽ ഉള്ള കാറിന്റെ നമ്പർ എന്റെ ശ്രദ്ധയിൽ പെട്ടത്..
അതേ കറുപ്പ് കളർ സ്വിഫ്റ്റ്.. അതെ നമ്പർ..
"ടാ.. ഇത് അവൾടെ കാറാ.."
"ഉറപ്പാണോ..?!"
"അതേ ടാ.."
"ദേ ടാ പച്ച കത്തി നീ ഫോളോ ചെയ്യൂ.."
ഞാൻ ബൈക് അവളുടെ കാറിന് പുറകെ വിട്ടു..
വണ്ടിക്കുള്ളിലേക്ക് ഒന്നും കാണുന്നില്ല..
ഒരു ഗ്യാപ് ഇട്ട് ആണ് ഫോളോ ചെയ്തത്.. സംശയം തോന്നരുതല്ലോ..
അവളും മാളിലേക്ക് ആണല്ലോ..
അവള് മാളിന്റെ എൻട്രൻസ് കടന്ന് കാർ പാർക്കിംഗ് ലോട്ടിലേക്ക് കയറ്റി..
"സാർ ബൈക് പാർക്കിംഗ് അപ്പുറത്ത് ആണ്..."
പെട്ടന്ന് സെക്യൂരിറ്റി വന്ന് ഞങ്ങളെ തടഞ്ഞു..
ഞാൻ വേഗം ബൈക് അപ്പുറത്തെ ലോട്ടിൽ കൊണ്ടുപോയി പാർക്ക് ചെയ്ത് പുറത്തേക്ക് വന്നു..
കുറെ നേരം പുറത്ത് കാത്തുനിന്നു.. കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട് അവൾ മാത്രം ഇല്ലല്ലോ.. അവസാനം ഉള്ളിൽ പോയി നോക്കാൻ തീരുമാനിച്ചു..
ഉള്ളിൽ ചെന്നപ്പോൾ കാറു കണ്ടു.. പക്ഷേ ഉള്ളിൽ ആരും ഇല്ല..
"ടാ ശോണെ.. നിനക്ക് ഉറപ്പുണ്ടോ ഇത് തന്നെ ആണ് കാറ് എന്ന്.."
"ഉണ്ടെടാ.. ഇത് തന്നെ ആണ്.."
ഞാൻ ഫോൺ എടുത്ത് നമ്പർ അവനെ കാണിച്ചു.. രണ്ടും സെയിം ആണ്..
അവള് വരുന്ന വരെ ഇവിടെ വെയിറ്റ് ചെയ്യാം...
ഞങ്ങൾ ഓരോന്ന് സംസാരിച്ചു പാർക്കിംഗ് ലോട്ടിൽ അവളുടെ കാറിനെ ചുറ്റിപറ്റി തന്നെ നിന്നു..
ഏകദേശം ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ കാറിന്റെ ലോക് അഴിക്കുന്ന ശബ്ദം കേട്ടു..
അത് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്ന് കാറിന്റെ ബാക് ഡോർ തുറന്ന് കയ്യിലെ കവറുകൾ ഉള്ളിലേക്ക് വച്ചു..
"ടാ.. ഇതാണോ ആൾ..??"
"അല്ലടാ ഇതല്ല..."
ഞാൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു..
"Excuse Me..."
"യെസ്..."
"ഇൗ കാർ...??"
"എന്റെ കാർ ആണ്.. സോറി..
💬 Comments
View all comments