0%

Chapter Title : Will You Marry Me.?? [Rahul Rk]

Author : Rahul RK Read All Parts 2.1K
പ്രൊഫൈൽ തിരഞ്ഞ വരെയുള്ള എല്ലാ കാര്യങ്ങളും രണ്ടു പേരോടും പറഞ്ഞു... "മോനെ ഷോണെ... എന്താ ഉദ്ദേശം..?" "എന്ത് ഉദ്ദേശം..? ഞാൻ വെറുതെ ഒരു ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ.." "ഇത് പോലെ പണ്ട് നിന്റെ ചേട്ടായി എന്നെ ഒന്ന് ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ, ഞാൻ ഇപ്പൊ അങ്ങേരുടെ ഭാര്യ ആയി ഇരിക്കുന്നത്..." "ശോ.. ഈ ചേട്ടത്തി..." "അയ്യടാ.. അവന്റെ ഒരു നാണം... നീ സീരിയസ് ആണോ..?" "സീരിയസ് ആവണം എന്നുണ്ട്.. പക്ഷേ.. അവളെ പറ്റി ഒന്നും അറിയാതെ എങ്ങനെ..??" "അത് ശരിയാ... നീ വണ്ടി നമ്പർ വച്ച് അവൾടെ പേര് കണ്ടെത്തി എന്നല്ലേ പറഞ്ഞത്.. അത് വച്ച് അവളുടെ അഡ്രസ്സും കണ്ടെത്താലോ..?" "അത് കിട്ടണം എന്നുണ്ടെങ്കിൽ ആർ ടി ഒ ഓഫീസിൽ പോകേണ്ടി വരും.. വെറുതെ അങ്ങ് പോയി ചോദിച്ചാൽ കിട്ടുവോ..?" "വെറുതെ ചോദിച്ചാൽ കിട്ടില്ല..നമ്മടെ കട്ടപ്പനയിലെ പാപ്പന്റെ മോൻ റോബർട്ട് ആർ ടി ഒ ഓഫീസിൽ അല്ലേ ഇച്ചായാ..??" "അത് നേരാണല്ലോ.. ആ പയ്യൻ അവിടെ എന്തോ ആണ് പണി.." "എന്നാ നമുക്ക് പുള്ളിക്കാരന് ഒന്ന് വിളിച്ചാലോ.. ചേട്ടായി..??" "വിളിക്കാം.. പക്ഷേ അവനോട് എന്ത് പറയും..??" "അത് ചേട്ടായി എന്നതേലും പറ.. ചേട്ടായിക്കാണോ കള്ളം പറയാൻ അറിയാത്തത്.." "മതീടാ.. സുകിപിച്ചത് മതി... ഞാൻ ഒന്ന് നോക്കട്ടെ..." "അത് മതി...'
പിന്നെയും ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു... നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് തന്നെ മടങ്ങി പോന്നു.. ************* ************** ************ എന്നാലും ഫേസ്ബുക്കിൽ പോലും ഇല്ലാത്ത ഒരു പെണ്ണോ.. അതെന്താ.. പെണ്ണായാൽ ഫേസ്ബുക്ക് അക്കൗണ്ട് നിർബന്ധം ആണോ.??

💬 Comments

View all comments