Chapter Title : Will You Marry Me.?? [Rahul Rk]
ഒരു ചെയർ വലിച്ച് അവലുടെ കൂടെ ഇരുന്നു...
"ഹായ് കൊച്ചച്ചാ..."
"സ്കൂളിൽ പോകാൻ റെഡി ആയോ??"
"ഇന്ന് ഫ്രൈഡേ അല്ലേ.. നാളെ ഞങ്ങൾക്ക് സ്കൂൾ ഇല്ലല്ലോ.. നാളെ നമുക്ക് അടിച്ചു പൊളിക്കാം..."
"ഓകെ.. ഡൺ.."
ചേട്ടത്തി നല്ല ചൂട് പുട്ടും കടലക്കറിയും ഉണ്ടാക്കിയിരുന്നു.. കൈപുണ്യതിന്റെ കാര്യത്തിൽ ചേട്ടത്തി വേറെ ലെവൽ ആണ്..
ഫുഡിങ് ഒക്കെ കഴിഞ്ഞ് മിന്നു രണ്ടു കവിളിൽ ഓരോ ഉമ്മയും തന്ന് പോകാൻ മുറ്റത്തേക്കിറങ്ങി..
"ശോണെ.. നീ പുറത്ത് പോവുമ്പോ ലോക് ചെയ്തിട്ട് കീ കൊണ്ട് പോയ്ക്കോ.. ഞങ്ങടെ കയ്യിൽ വേറെ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്.."
"ശരി ചേട്ടത്തി.."
അധികം വൈകാതെ സ്കൂൾ ബസ് വന്നു.. പിള്ളേരും ചേട്ടത്തിയും അതിൽ കയറി പോവുകയും ചെയ്തു..
ഞാൻ അകത്ത് കയറി വാതിൽ ലോക് ചെയ്ത് മുറിയിലേക്ക് നടന്നു.. ഫോൺ ചാർജറിൽ നിന്നും ഊരി വാട്ട്സ്ആപ് ഓപ്പൺ ആക്കി നോക്കി..
ജൂലി മെസേജ് അയച്ചിരിക്കുന്നു...
"ടാ.. നീ എവിടെ.. 11 മണിക്ക് കാണാം എന്ന് പറഞ്ഞിട്ട്.. നീ എന്നെ പറ്റിക്കുവോ..?"
"ഞാൻ വന്നോണ്ടിരിക്കുകയാ.."
അവൾക്ക് റീപ്ലേ കൊടുത്ത് ഡ്രസ്സ് മാറ്റി ഫോണും വണ്ടിയുടെ ചാവിയും എടുത്ത് താഴേക്ക് നടന്നു.. അയ്യോ പേഴ്സ് എടുത്തില്ല.. പേഴ്സ് എടുത്തപ്പോൾ ആണ് കൂളിംഗ് ഗ്ലാസും എടുത്തില്ല.. എല്ലാം എടുത്തെന്ന് ഉറപ്പ് വരുത്തി താഴേക്ക് നടന്നു.. ചേട്ടത്തി പറഞ്ഞ പോലെ വീട് പൂട്ടി ചാവി വണ്ടിയുടെ ചാവിയുടെ കൂടെ കൊളുത്തി വച്ചു..
പോർച്ചിൽ ഒരു മൂലക്ക് ഇരിക്കുകയായിരുന്നു എന്റെ സി ബി ആർ മോൻ.. മോളിലെ ഷീറ്റ് വലിച്ചൂരി വണ്ടിയിൽ കയറി.. ഏട്ടൻ ഇടക്കൊക്കെ എടുത്ത് ഓടിക്കാർ ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.. വണ്ടി സ്റ്റാർട്ട് ആക്കി ഹെൽമറ്റും വച്ച് റോഡിലേക്ക് ഇറങ്ങി.. ഗേറ്റ് അടക്കാൻ ഉള്ള മടി ചില്ലറ ഒന്നും അല്ല.. വീണ്ടും ബൈക്കിൽ നിന്ന് ഇറങ്ങി ഗേറ്റ് അടച്ചു തിരികെ കയറി ജൂലിയോട് കാണാം എന്ന് പറഞ്ഞ കോഫീ ഷോപ്പ് നോക്കി വണ്ടി ഓടിച്ചു...
*********** ********** ***********
കറക്ട് 11 മണിക്ക് ഞാൻ എത്തിയിട്ടും ഇവളെ കാണാൻ ഇല്ലല്ലോ..
ഞാൻ ഫോൺ എടുത്ത് അവൾക്ക് ഡയൽ ചെയ്തു...
"ഹലോ.. ടാ.. നീ എത്തിയോ..??"
"ഞാൻ എത്തി.. നീ എവിടാ..??"
"ടാ ഒടുക്കത്തെ ട്രാഫിക് ആണെടാ.. ഒരു പത്തു മിനിറ്റ് ഞാൻ എത്താം.."
"ഓകെ നോ പ്രോബ്ലം.. നീ സൂക്ഷിച്ച് ഡ്രൈവ് ചെയ്ത് വന്നാൽ മതി..
💬 Comments
View all comments