Chapter Title : Will You Marry Me.?? [Rahul Rk]
തിരക്ക് പിടിക്കണ്ട.."
"ഓകെ ടാ.."
ജൂലി എന്റെ അമ്മയുടെ അനിയന്റെ മകൾ ആണ്.. എന്റെ കസിൻ..
ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വിത്യാസം ഉണ്ട്.. ഞാൻ ആണ് അവളെക്കാൾ മൂത്തത്.. പക്ഷേ സ്കൂളിൽ ഞങ്ങളെ രണ്ടാളേം ഒരുമിച്ചാണ് ചേർത്തിയത്..
ഏഴാം ക്ലാസ്സ് വരെ പഠിച്ചതും ഒരുമിച്ച് ആയിരുന്നു..
അവള് എന്നും എനിക്ക് നല്ല ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..
പക്ഷേ ഞാൻ ബാംഗ്ലൂർ പോയത് മുതൽ അവൾടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ ഒരു മാറ്റം വന്നത് പോലെ.. വേറെ രീതിയിൽ ഒന്നും അല്ല.. പക്ഷേ അവള് എന്നിൽ നിന്നും എന്തോ മറക്കുന്ന പോലെ.. ഞാൻ നാട്ടിൽ വന്ന് എന്ന് അറിഞ്ഞ് അവൾ തന്നെ ആണ് ഇപ്പൊ ഇങ്ങനെ ഒരു മീറ്റിംഗ് ഫിക്സ് ചെയ്തതും..
വെറുതെ ഫോണിൽ കളിച്ചൊണ്ടിരുന്നപോൾ ആണ് ഓർഡർ എടുക്കാൻ ആൾ വന്നത്...
"സാർ കഴിക്കാൻ എന്താണ് വേണ്ടത്..??"
"ഒരാൾ കൂടെ വരാൻ ഉണ്ട് വന്നിട്ട് പറയാം.."
"ഓകെ സാർ.. വിളിച്ചാൽ മതി.."
"താങ്ക്യൂ.."
പുറത്തോട്ട് നോക്കിയപ്പോൾ അവളുടെ കാർ വന്നു നിൽക്കുന്നത് കണ്ടു...
കഫെയുടെ ഗ്ലാസ്സ് വിൻഡോയിൽ കൂടെ അവളുടെ കാറിന്റെ ഉള്ളിൽ വരെ കാണാമായിരുന്നു.. കണ്ണാടി നോക്കി മുടി ഒക്കെ ഒതുക്കി റെഡി ആവുകയാണ് അവൾ...
ഡോർ തുറന്ന് ബാഗും എടുത്ത് അവൾ കഫെയുടെ ഉള്ളിലേക്ക് കയറി..
മുന്നിലെ സീറ്റിൽ തന്നെ ഇരുന്നത് കൊണ്ട് അവൾക്ക് പെട്ടന്ന് തന്നെ എന്നെ കണ്ടെത്താൻ ആയി..
സാധാരണ ഭയങ്കര ഹൈപ്പർ ആക്റ്റീവ് ആയിട്ടുള്ള ഇവൾ എന്നെ കണ്ടപ്പോൾ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ആണ് ചെയ്തത്...
എന്റെ അടുത്ത് വന്നു കസേരയിൽ ഇരുന്നു..
"ഹായ് ഷോൺ.."
അവളുടെ മുഖത്ത് മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു തരം നാണം ഞാൻ കണ്ടു..
"ഇതെന്താടി നീ എന്നെ ആദ്യായിട്ട് കാണുന്ന പോലെ.. ??"
"എടാ.. അത് പിന്നെ... എനിക്ക് നിന്നോട്... ഒരു സീരിയസ് കാര്യം പറയണം..."
എന്റെ മുഖത്ത് ശരിക്കും നോക്കാതെ വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു.. ഇതിന് മുൻപ് ഒരിക്കലും ഞാൻ ഇവളെ ഇങ്ങനെ കണ്ടിട്ടില്ല...
"അതെനിക്ക് മനസ്സിലായി.. നീ കാര്യം പറ.."
"എടാ.. നമുക്ക് എന്തേലും ഓർഡർ ചെയ്താലോ.. എന്നിട്ട് സംസാരിക്കാം..."
"ഓകെ..."
"നിനക്കെന്താ വേണ്ടെ..."
"എനിക്ക് ഒരു നോർമൽ കോഫീ മാത്രം മതി വിത്തൗട്ട് സുഗർ.."
അവള് വെയിറ്റർ നെ വിളിച്ച് രണ്ട് വിത്തൗട്ട് സുഗർ കോഫീ ഓർഡർ ചെയ്തു...
💬 Comments
View all comments