Chapter Title : Will You Marry Me.?? [Rahul Rk]
എനിക്ക് കിട്ടിയിരുന്നില്ല.. ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ അന്നെ അവളെ ഞാൻ വിലക്കിയേനെ...
എന്ത് പറയണം എന്ന് ഇപ്പോഴും എനിക്ക് അറിയില്ല...
ഞാൻ പറയുന്ന മറുപടിയിൽ അവളുടെ മനസ്സ് വേദനിക്കരുത്.. കാരണം എനിക്കവളെ ഇഷ്ടമാണ് പക്ഷേ അത് അവൾ കരുതുന്ന ഇഷ്ടം അല്ല..
മറുപടിയായി ഞാൻ എന്ത് പറഞ്ഞാലും അവളുടെ മനസ്സ് വേദനിക്കും എന്ന് ഉറപ്പാണ്.. കാരണം എനിക്ക് ഒരിക്കലും അവളെ അങ്ങനെ ഒരു സ്ഥാനത്ത് ചിന്തിക്കാൻ ആവില്ല...
ഏറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ തുടർന്നു...
"ജൂലി... നിന്നോട് എന്താ പറയേണ്ടത്.. എന്ന് എനിക്കറിയില്ല..."
"എനിക്കറിയാം ഷോൺ.. ഷോണിന് ഒരിക്കലും എന്നെ ഇഷ്ടാവില്ല എന്ന്.. പക്ഷേ അത് പറയാതിരിക്കാൻ എനിക്ക് പറ്റിയില്ല... ഞാൻ ശ്രമിച്ചത് ആണ്.. എന്നെ തന്നെ പറഞ്ഞു തിരുത്താൻ നോക്കിയതാണ്.. പക്ഷേ...."
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...
ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് നേരിട്ട് എന്നോട് ഒരു പെൺകുട്ടി ഇഷ്ടമാണ് എന്ന് പറയുന്നത്.. പക്ഷേ അത് ഇങ്ങനെ ആകും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല...
"ജൂലി.. ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നത് അല്ല.. പക്ഷേ ഞാൻ ഒരിക്കലും നിന്നെ അങ്ങനെ ഒരു സ്ഥാനത്ത് കണ്ടിട്ടില്ല.."
"ശരിയാ ഷോൺ... ഷോൺ വിഷമിക്കണ്ട.. ഞാൻ ഓകെ ആണ്.. എനിവേ.. നമുക്ക് പിന്നെ കാണാം.. എനിക്ക് കുറച്ച് തിരക്കുണ്ട്..."
എന്റെ കയ്യിൽ നിന്നും ഫോണും വാങ്ങി അവൾ പുറത്തേക്ക് പോയി.. കാറിൽ കയറി അവൾ പോകുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു..
ശേ.. ആകെ മൂഡ് ഓഫ് ആയല്ലോ... അവിടെ നിന്നും എണീറ്റ് കോഫിയുടെ പൈസ കൊടുത്ത് ഞാൻ ടൗണിൽ ഒക്കെ ഒന്ന് കറങ്ങി... ഉച്ച ആയപ്പോൾ വീട്ടിൽ എത്തി.. ഫുഡ് കഴിച്ചു സോഫയിൽ കിടന്നു മയങ്ങി.. കോളിംഗ് ബെൽ കേട്ടപ്പോൾ ആണ് എണീറ്റത്.. വാച്ചിൽ നോക്കിയപ്പോൾ സമയം അഞ്ച് മണി...
******* ******** ******** **********
നേരെ പോയി വാതിൽ തുറന്നു.. ചേട്ടത്തിയും മിന്നുവും ആണ്...
" എന്താടാ.. കിടന്നു ഉറങ്ങിയോ??"
"ഹാ.. ചേട്ടത്തി.. ബോർ അടിച്ചപ്പോ ഉറങ്ങി പോയി..."
"മിന്നു നേരെ സോഫയിൽ കയറി ഇരുന്നു ടിവി ഓൺ ചെയ്തിരുന്നു...
ജൂലിയുടെ കാര്യം ചേട്ടത്തിയോടും ചേട്ടയിയോടും പറയാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.. കാരണം അവർ രണ്ടാളും അറിയാത്ത ഒരു രഹസ്യം പോലും എനിക്ക് ഇല്ലായിരുന്നു...
ചേട്ടത്തി അടുക്കളയിൽ പോയി ചായ ഇട്ട് കൊണ്ട് വന്നു.. ഞാനും മിന്നുവും അത് കുടിച്ചു കുറച്ച് നേരം ടിവിയും കണ്ട്
💬 Comments
View all comments