0%

Chapter Title : Will You Marry Me.?? [Rahul Rk]

Author : Rahul RK Read All Parts 905
ഇരുന്നു...
****** ******** ********* സമയം ഒരു 7 മണി ഒക്കെ ആയപ്പോൾ ചേട്ടായി വന്നു.. മിന്നുമോൾ റൂമിൽ ഇരുന്നു പഠിക്കുകയാണ്.. ഞാനും ചേട്ടത്തിയും ചേട്ടായിയും സോഫയിൽ ഇരുന്നു tv കാണുക ആയിരുന്നു.. ഇത് തന്നെ പറ്റിയ സമയം.. പരസ്യം വന്നപോ ഞാൻ റിമോർട്ട് എടുത്ത് ടിവിയുടെ സൗണ്ട് കുറച്ചു... "എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ചേട്ടായി.." "എന്താടാ.." ഞാൻ ജൂലിയെ കോഫീ ഷോപ്പിൽ വച്ച് കണ്ടമുതൽക്കുള്ള കാര്യങ്ങൽ രണ്ടു പേരോടും പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ചേട്ടായി ചോദിച്ചു.. "അപ്പോ നിനക്ക് ശരിക്കും അവളെ ഇഷ്ടം അല്ല.." "അങ്ങനെ അല്ല ചേട്ടായി.. ഞാൻ അവളെ അങ്ങനെ ഒരു സ്ഥാനത്ത് കണ്ടിട്ടില്ല.. എനിക്കതിനു പറ്റില്ല ചേട്ടായി.." "എനിക്ക് മനസ്സിലാവുന്നു ടാ... ഷേർളി നീ എന്താ പറയുന്നെ.." ചേട്ടായി പന്ത് ചേട്ടത്തിക് പാസ് ചെയ്തു.. അല്ലെങ്കിലും ഉത്തരം മുട്ടുന്ന ചോദ്യത്തിന് ഒക്കെ ചേട്ടായി ഇങ്ങനെ ആണ് ചെയ്യാറ്.. "ഷോൺ.. നീ പറഞ്ഞത് വച്ച് നോക്കുമ്പോ അവൾക്ക് നിന്നോട് സീരിയസ് ആയിട്ടുള്ള പ്രേമം ആയിരിക്കാം.. പക്ഷേ നിനക്ക് ആണെങ്കിൽ അവളെ അങ്ങനെ കാണാനും പറ്റില്ല.. നീ എന്തായാലും അവളോട് സോഫ്റ്റ് ആയല്ലെ കാര്യങ്ങൾ പറഞ്ഞത് അത് തന്നെ നല്ലത്.. എന്തായാലും ഇപ്പൊ അവളോട് എന്ത് പറഞ്ഞാലും അവൾക്ക് മനസ്സിലാവില്ല രണ്ട് ദിവസം കഴിയട്ടെ ഞാൻ അവളോട് സംസാരിക്കാം.. പോരെ..?" "മതി ചേട്ടത്തി..." ചേട്ടത്തിയെ എനിക്ക് വിശ്വാസം ആണ്.. ഒരു ടീച്ചർ ആണെന്ന പോലെ നല്ല അടിപൊളി സ്പീക്കറും ആണ് പുള്ളിക്കാരി.. കാര്യം കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയും.. "ശരി എന്നാ ഇനി നീ അതിനെ പറ്റി ഒന്നും ആലോചിക്കേണ്ട ... ഒകെ..?" "ഓക്കേ.." "എന്നാ ടിവിയുടെ സൗണ്ട് കൂട്ട്.." ചേട്ടായി അത് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ചിരിച്ചു... ********* ********* ********** ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ കിടക്കാൻ ആയി റൂമിൽ കയറി.. ഫോൺ എടുത്ത് കുറെ നോക്കി കിടന്നു.. വാട്ട്സ്ആപ്പ് എടുത്ത് സ്റ്റാറ്റസ് നോക്കിയപ്പോൾ ജൂലിയുടെ സ്റ്റാറ്റസ് കണ്ടു.. കരയുന്ന ഇമോജി ആണ്..
Iam sorry Julie.... എന്ന് ഞാൻ റിപ്ലേ നൽകി... അവള് മെസ്സേജ് കണ്ടെങ്കിലും മറുപടി ഒന്നും അയച്ചില്ല.. കൂടുതൽ അവളെ ശല്യം ചെയ്യേണ്ട എന്ന് കരുതി ഞാനും പിന്നീട് ഒന്നും അയച്ചില്ല... യൂട്യൂബിൽ കയറി എന്തൊക്കെയോ വീഡിയോകൾ കണ്ട് എപ്പോളോ

💬 Comments

View all comments