Chapter Title : Will You Marry Me.?? [Rahul Rk]
ഉറങ്ങി പോയി.....
******** ********** *********
രാവിലെ മിന്നു വന്നു വിളിച്ചപ്പോൾ ആണ് എനീക്കുന്നത്...
"കൊച്ചച്ചാ ... എനീക്ക്.. നേരം കുറെ ആയി.."
"ഗുഡ് മോണിംഗ് കുട്ടിമണി...."
"മോണിംഗ് ഒക്കെ അവിടെ നിൽക്കട്ടെ.. ഇന്ന് ശനിയാഴ്ച ആണ്.. ഇന്നല്ലെ കൊച്ചച്ചൻ എന്നെ പുറത്ത് കൊണ്ട് പോവാം എന്ന് പറഞ്ഞത്..."
"അയ്യോ ശരിയാണല്ലോ... അപ്പോ കൊച്ചച്ചന്റെ മിന്നു കുട്ടി പോയി റെഡി ആയിക്കോ.. കൊച്ചച്ചൻ ഫ്രഷ് ആയിവന്ന അപ്പോ പോവാം... അല്ലാ.. നിന്റെ പപ്പ പോയോ..?"
"ഇല്ല പപ്പ താഴെ ഉണ്ട്.. ഇന്ന് ഫോർത്ത് സാറ്റർഡേ അല്ലെ.."
"ഓ.. ഓകെ.."
പെട്ടന്ന് തന്നെ കുളിയും കുറിയും ഒക്കെ കഴിച്ച് താഴേക്ക് ചെന്നു...
ചേട്ടത്തിയുടെ അടിപൊളി ബ്രേക് ഫാസ്റ്റും കഴിച്ചു..
ചേട്ടായി ടീവി ഓൺ ചെയ്ത് വച്ച് പത്രം വായിക്കുക ആയിരുന്നു..
മിന്നു അപ്പോളേക്കും റെഡി ആയി വന്നു..
"പോവാം കൊച്ചച്ചാ..."
"ഓകെ മാഡം..."
ഞാൻ ചേട്ടായിയോട് യാത്ര പറഞ്ഞ് മിന്നൂനേം കൂട്ടി പുറത്തേക്കിറങ്ങി..
"ഷോൺ, പുറത്തൂന്ന് ഒന്നും കഴിക്കാൻ നിക്കണ്ട.. ഉച്ചക് മുന്നേ ഇങ്ങ് എത്തിക്കോണം.. നല്ല സ്പെഷ്യൽ ബിരിയാണി ഉണ്ടാക്കി വക്കാം.."
"ശരി ചേട്ടത്തി.."
ചേട്ടത്തിയുടെ ബിരിയാണി എന്ന് കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു..
ഞാനും മിന്നുവും വണ്ടിയിൽ കയറി.. മിന്നൂനെ എന്റെ മുന്നിൽ ഇരുത്തി..
ഹെൽമെറ്റ് വച്ച് വണ്ടി മുന്നോട്ടെടുത്തു...
*********** ************** *************
പാർക്കിൽ ഊഞ്ഞാലിൽ ഇരുന്ന് ആടികൊണ്ടിരുന്നപ്പോൾ ആണ് മിന്നൂന് ഐസ് ക്രീം കഴിക്കാൻ ആഗ്രഹം..
ടൗണിൽ എന്റെ ഫ്രണ്ട് സൂരജിന് ഒരു ഐസ് ക്രീം ഷോപ്പ് ഉണ്ട്.. അവിടെ പോകാം അവനെ ഒന്നും കാണുകയും ചെയ്യാലോ..
വണ്ടിയിൽ കയറി അവനെ വിളിച്ചു... അപ്പോഴാണ് അറിഞ്ഞത് അവൻ ഷോപ്പിൽ ഇല്ല ലീവ് ആണ് എന്ന്.. എന്തായാലും അവിടെ തന്നെ പോവാൻ തീരുമാനിച്ചു..അങ്ങനെ മിന്നുവിനെയും കൂട്ടി ഷോപ്പിൽ എത്തി.. ബൈക് പാർക് ചെയ്തു ഇറങ്ങിയപ്പോൾ ആണ് തൊട്ടടുത്ത് പാർക് ചെയ്ത് വച്ച ബുള്ളറ്റ് കണ്ടത്..
ബുള്ളറ്റ് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വന്നത് അന്ന് രാത്രി ലിഫ്റ്റ് തന്ന പെൺകുട്ടിയെ ആണ്..
പക്ഷേ മുഖം അങ്ങ് വ്യക്തം ആവുന്നില്ല..
ആ കണ്ണുകൾ ഇപ്പോളും നല്ല ഓർമ ഉണ്ട്..
ബുള്ളറ്റും നോക്കി അന്തം വിട്ട് നിൽക്കുന്ന എന്റെ കൈ പിടിച്ച് വലിച്ച് മിന്നു ചോദിച്ചു...
"വാ കൊച്ചച്ചാ.. പോകാം..."
"ആ പോവാം..."
ഞങ്ങൾ രണ്ടാളും ഉള്ളിൽ കയറി..
💬 Comments
View all comments