Chapter Title : ? യക്ഷി ? 2 [സാത്താൻ?]
സ്ഥലങ്ങളെല്ലാം അവൾ വൃത്തിയാക്കി കൊടുത്തു.
"കേളു ഇന്നേക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അമാവാസി. അതുവരെ നീ കഠിനമായ ഉപാസനയിൽ ഏർപ്പെടുക. നിന്റെ ഉപസനാ ശക്തിയിൽ അമാവാസി ദിവസം അവൾ നിനക്ക് മുന്നിൽ പ്രത്യക്ഷയാവും. അതിലൂടെ എനിക്ക് മോക്ഷവും നിനക്ക് നിന്റെ ആഗ്രഹങ്ങളുടെ സഫല്യവും കൈവരും. പിന്നെ ജലപാനം പോലുമില്ലാതെ ഒരു നിമിഷം പോലും മന്ത്രങ്ങൾ ഉരുവിടുന്നത് നിറുത്തുകയോ പിഴക്കുകയോ ചെയ്യരുത്. രാത്രി സമയങ്ങളിൽ ഈ പെണ്ണിനോട് പൊയ്ക്കോളാൻ പറഞ്ഞേൽപ്പിക്കുക.
പകലും രാത്രിയും മഞ്ഞും മഴയും വെയിലും എല്ലാം തരണം ചെയ്തുകൊണ്ട് തുടർച്ചയായി നീ മന്ത്രാജപം നിർത്താതെ തുടരുക "
ദിഗംബരന്റെ ശബ്ദം അവന്റെ ചെവിക്കുള്ളിൽ മുഴങ്ങി.
"അങ്ങനെയാവട്ടെ ഗുരവേ "
അവൻ മനസ്സാൽ ദിഗംബരന് മറുപടി പറഞ്ഞു
ദിഗംബരൻ പറഞ്ഞതുപ്രകാരം തന്നെ കേളു മയൂരിയെ എല്ലാം പറഞ്ഞു മനസ്സിലാക്കിയ ശേഷം പൂജക്കായുള്ള ഒരുക്കങ്ങളും പിന്നീട് ഗുരുപദെശം ലഭിച്ചത് പോലെ തന്നെ യക്ഷിയെ പ്രത്യക്ഷയാക്കുന്നതിനുള്ള പൂആജാതികർമങ്ങളും ജപങ്ങളും ആരംഭിച്ചു.
കേളുവിന്റെ നിർദ്ദേശപ്രകാരം എല്ലാം മയൂരി ചെയ്യുന്നുണ്ടായിരുന്നു. രാത്രികാലങ്ങളിൽ മാത്രം അവൾ തന്റെ വീട്ടിലേക്കു പോയി അതിരാവിലെ തന്നെ എത്തിയിരുന്നു..
"ഓം ഹ്രീം യക്ഷിണി യക്ഷിണി ഹം ഹം സ്വാഹാ "
കേളു തന്റെ ജപങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.
അവന്റെ ശബ്ദം ആ കാവിൽനിന്നും പുറത്ത് പോവാതെ അവിടെ മാത്രം മുഴങ്ങികേട്ട് കൊണ്ടിരുന്നു.
ജലപാനം പോലുമില്ലാതെയുള്ള കഠിനമായ ജപം അനുഷ്ഠിക്കുന്ന കേളുവിന് വേണ്ടിയുള്ള പുഷ്പങ്ങളും മറ്റു പൂജാ ദ്രവ്യങ്ങളും മയൂരി കൃത്യമായി തന്നെ എത്തിച്ചു നൽകുന്നുണ്ടായിരുന്നു.
പക്ഷെ കന്യകയായ ഒരു പെൺകുട്ടിയെ പൂജക്ക് സഹായിക്കാൻ വേണമെന്ന് കേളു പറഞ്ഞതിന് പിന്നിലെ നികൂടത്ത
💬 Comments
View all comments