Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
ആ സമയത്താണ് രണ്ട് രുചികൾ ഞാൻ അറിയുന്നത്. ഒന്ന് സൗഹൃദത്തിന്റെ രുചിയും, രണ്ട് പ്രണയത്തിന്റെ രുചിയും. ആദ്യം എനിക്ക് കിട്ടിയ വലിയൊരു gift ആയിരുന്നു മനു. ഞാൻ ഒരു കോടിശ്വരനായ ബിസിനസ്‌കാരന്റെ മകനാണ് എന്നറിയാവുന്ന ക്ലാസ്സിലുള്ള ഒരുപാട് പേര് കൂട്ടുകൂടാൻ വന്നിട്ടുണ്ട്. കൂടുതലും പെണ്ണുങ്ങളായിരുന്നു. ആ കൂട്ടത്തിൽ ചിലരൊക്കെ എന്നെ propose ഉം ചെയ്തിട്ടുണ്ട്. പിന്നീട് എനിക്ക് കൂട്ടുകൂടാനും, പ്രണയിക്കാനും രണ്ട് പേരെ കിട്ടി. മനുവും, പാറുവും. ക്ലാസ്സ് തുടങ്ങിയ സമയത്ത് തന്നെ കിട്ടിയ ഫ്രണ്ട് ആയിരുന്നു മനു. ഒരേ ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പാറുവിനോട് അപ്പോളൊന്നും എനിക്കൊന്നും തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം
"ടാ മനു...... "
"എന്താളിയാ????"
"എടാ അത് പിന്നെ...... എനിക്ക്"
"എന്തോ ഉടായിപ്പ് ഉണ്ടല്ലോ മോനെ. നീ എന്താണെന്ന് വച്ച പറ."
"എടാ അത് ഫസ്റ്റ് ബെഞ്ചിൽ ഇരിക്കണ പാർവതി ഇല്ലേ????"
"അഹ് പാർവതി"
"അളിയാ എനിക്കവളെ ഇഷ്ട്ടമാണ്."
"എന്റെ പൊന്ന് അളിയാ നിനക്ക് പ്രേമോ???? അതും അവളോട്????"
"അതെന്താ അളിയാ എനിക്ക് പ്രേമിച്ചുടെ????"
"പ്രേമിക്കുന്നതില് കുഴപ്പം ഒന്നുമില്ല. അവളെ തന്നെ പ്രേമിക്കാണോ????"
"അവൾക്കേന്താ കുഴപ്പം????"
"കുഴപ്പം ഒന്നുമില്ല. സുന്ദരിയാ, ഉണ്ട കണ്ണുകളാ, നല്ല ചിരിയാ എല്ലാം കൊള്ളാം. എന്തിന് പറയുന്നു ഈ ക്ലാസ്സിലുള്ള സകലമാന കോഴികളും അവൾടെ പിന്നാലെയാ."
"കുറച്ച് ദിവസമായിട്ട് മനസ്സിൽ കൊണ്ട് നടക്കണ കാര്യമാണ്. നിന്നോടെങ്കിലും പറയണം എന്ന് തോന്നി. അതാ പറഞ്ഞെ."
"ഓ ഞാനിപ്പോ എന്ത് വേണം നിനക്ക് അവളോട് ഇഷ്ട്ടം ആണെന്ന് ഞാൻ അവളോട് പറയണം. അത്രേയല്ലേ ഉള്ളൂ. അത് ഞാനേറ്റു. പോരെ.
"ഓ ഞാനിപ്പോ
💬 Comments
View all comments