Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
പിന്നിൽ നിന്നും ഒരു അലർച്ച.
:നിനക്കൊന്നും എന്താ വാ ഇല്ലേ???? പറയെടാ ആരാ എന്റെ ചെക്കന്മാരുടെ ദേഹത്ത് കൈവച്ചതെന്ന്????
"അവനാ ചേച്ചി. ആ വെള്ള ഷർട്ട്.
കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തൻ പറഞ്ഞു. അവൾ ദേഷ്യത്തോടെ കാർത്തിയുടെ അടുത്തേക്ക് പാഞ്ഞു.
: ടാ......
അവൾ ദേഷ്യത്തോടെ അവനെ അലറി വിളിച്ചു. കാർത്തി തിരിഞ്ഞ് നോക്കി. അവനെ കണ്ടതും അവൾക്ക് ചെറുതായി ഭയം കയറി. എന്താ എന്നർത്ഥത്തിൽ അവൻ പുരികം പൊക്കി.
: നീ.... നിയണോ ഇവരെ...........
കാർത്തി: അതെ, ഞാൻ തന്നെയാ. എന്നെ എന്തെങ്കിലും പറഞ്ഞ ഞാൻ കേട്ടൂന്നിരിക്കും. പക്ഷെ എന്റെ ഫ്രണ്ട്സിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, അവന്റെ അവസ്ഥ ഇതായിരിക്കും.
: ഞങ്ങളുടെ background അറിഞ്ഞിട്ടാണോടാ നീ ഇങ്ങനെയൊക്കെ ചെയ്തേ????
കാർത്തി: പിന്നെ ഇവന്മാരുടെ പേരും, നാളും, അഡ്രെസ്സും എല്ലാം അറിഞ്ഞിട്ടല്ലേ അടിച്ചേ????
അവൻ തമാശരൂപേണ പറഞ്ഞു.
: എടാ നീ തൊട്ടത് ഈ ഗൗരിടെ കൂട്ടുകാരെയാ. നിന്റെ മുഖത്തുള്ള ഈ ചിരിയില്ലേ അതിന് ഇനി വല്യ ആയുസ്സില്ല. എന്റെ അച്ഛനെ DIG യാ. ഒരേ ഒരു ഫോൺ കാൾ with in secence നിന്നെ തൂക്കി അകത്തിടും. പിന്നെ നീ പുറം ലോകം കാണില്ല.
കാർത്തി: എന്നാ വിളിച്ച് പറയടി...........
അവൻ ശബ്‌ദം കടുപ്പിച്ചു. അവൾ ഒന്ന് ഭയന്നു.
കാർത്തി: എന്നിട്ട് എന്നെ പൂജപ്പുര സെൻട്രൽ ജയിലിൽ കൊണ്ടിടാൻ പറ. നിന്റെ അച്ഛൻ പോലീസ് ആണെങ്കിൽ നിനക്ക് കൊള്ളാം. ആ പേരും പറഞ്ഞ് ഈ കാർത്തിയെ പേടിപ്പിക്കാൻ നോക്കല്ലേ മോളെ.
ഗൗരി: നിന്റെ കാര്യം അച്ഛനോട് പറയാൻ
💬 Comments
View all comments