Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
തന്നെയാ ഇരുന്നേ. പക്ഷെ നീ ഇപ്പൊ പറഞ്ഞില്ലേ അതെനിക്ക് കൊണ്ടു. ഇവിടെയൊക്കെ തന്നെ കാണുലോ നിനക്ക് പണി തരുന്നുണ്ട്. ഇനി fight ഇവരും നീയും തമ്മിലല്ല. ഞാനും നീയും തമ്മിലാ. നേർക്ക് നേർ. നിന്റെ അച്ഛനേം അമ്മയേം വേണമെങ്കിൽ ഒന്ന് പോയി കണ്ടോ. ഇനി ചിലപ്പോ നല്ല പോലെ നിനക്ക് അവരെ കാണാൻ പറ്റിലെങ്ങിലോ????
കാർത്തി: ഓ അതിന്റെയൊന്നും കാര്യമില്ലെടി. അവരെ ഇനി കാണണമെങ്കിൽ വിയൂരിലെ കൊട്ടാരത്തിൽ ചെല്ലണം. അവിടെ അവർക്ക് കാവൽ നിൽക്കുന്ന പോലീസുകാരുടെ പെർമിഷൻ വാങ്ങണം. അങ്ങനെ ഒരുപാട് കാര്യങ്ങൾ കഴിഞ്ഞേ അവരെ കാണാൻ പറ്റു. അതിന് എനിക്ക് താല്പര്യം ഇല്ല.
അവൾ ഒന്നും പറയാതെ അവനെ തന്നെ മിഴിച്ചു നോക്കികൊണ്ടിരുന്നു.
കാർത്തി: മനസിലായിലല്ലേ, പറയാം അവര് വിയൂർ സെൻട്രൽ ജയിലിലാ.
ഒരു ഞെട്ടലോടെയാണ് ഗൗരിയും, അനുവും, അവിടെ നിന്നവര് എല്ലാവരും അത് കേട്ടത്.
കാർത്തി: സ്വന്തം എന്ന് പറയാൻ എനിക്ക് ഇപ്പൊ ആരുമില്ല. അതുകൊണ്ട് തന്നെ കൊല്ലാനും ചാവാനും ഞാൻ റെഡി. നീ റെഡിയായിക്കൊ.
അത്രെയും പറഞ്ഞ് അവൻ അനുവിന്റെ കൈയും പിടിച്ച് നേരെ നടന്നു. കൂടെ മനുവും. അപ്പോഴും ഗൗരിക്ക് കേട്ടതൊന്നും വിശ്വസിക്കാൻ ആയിരുന്നില്ല. ഇതേ സമയം അവര് കാന്റീനിലേക്കാണ് പോയത്.
മനു: ഒരു പ്രശ്നവുമുണ്ടാക്കാതെ പോകുന്നു, ഇവളെ കൂട്ടികൊണ്ട് വരുന്നു, എന്തൊക്കെ ആയിരുന്നു???? കോളേജ് മൊത്തം അറിഞ്ഞു. First day തന്നെ ക്ലാസ്സ് miss ആയി. മനുഷ്യന് ഭ്രാന്തു പിടിക്കുന്നു കാർത്തി.
കാർത്തി: ചേട്ടാ മൂന്ന് lemon.
മനു: ഓ കാർത്തി നിനക്കിതൊക്കെ തമാശ. അളിയാ അവള് അവസാനം പറഞ്ഞത്
💬 Comments
View all comments