Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
അറിയാലോ. അവള് എന്തിനും മടിക്കില്ല.
കാർത്തി: അവളെന്ത് ചെയ്യും കൂടിപ്പോയ എന്നെയങ്ങ് കൊല്ലും.
മനു: ദേ കാർത്തി boxing അറിയില്ലെങ്കിലും എനിക്കും അറിയാം ഇടിക്കാൻ.
കാർത്തി: എന്നാ ഇടിക്കെടാ വാ, ഇടിക്ക്.
കാർത്തിയും ചൂടായി. കാന്റീനിലുള്ള എല്ലാവരും അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ട്. അപ്പോളും അനു കരഞ്ഞു കൊണ്ടേയിരിക്കുന്നു.
മനു: ഇനി എന്തിനാ നീ കരയുന്നത്???? എല്ലാം കഴിഞ്ഞില്ലേ.
അനു: ഞ...... ഞാൻ കാരണം നിങ്ങൾ വഴക്ക് കൂടണ്ട.
അവൾ വിതുമ്പികൊണ്ട് പറഞ്ഞു.
കാർത്തി: അയ്യേ അതിനാണോ പറ്റി മോങ്ങും പോലെ ഇങ്ങനെ മോങ്ങുന്നെ???? എന്നെ വഴക്ക് പറയാനും ഗുണദോഷിക്കാനും ഇവൻ മാത്രേയുള്ളൂ. അതിനുള്ള സ്വാതന്ത്ര്യവും അവനുണ്ട്.
അനു: അപ്പൊ, അപ്പൊ നേരത്തെ പറഞ്ഞത് സത്യമാണോ????
കാർത്തി: എന്ത്????
അനു: അച്ഛനും, അമ്മയും...........
കാർത്തി: mm സത്യമാ. അഹ് അതൊക്കെ പോട്ടെ. നമ്മക്ക് ഒന്ന് ഡീറ്റെയിൽ ആയി പരിചയപ്പെടാം. അനുവിന്റെ വിട്ടിൽ ആരൊക്കെയുണ്ട്????
അനു: ന്റെ വിട്ടില് ന്റെ അമ്മയും നാല് മാസം പ്രെഗ്നന്റ് ആയ ഒരു ചേച്ചിയും മാത്രം.
കാർത്തി: അപ്പൊ അച്ഛൻ????
അനു: 2 വർഷം മുൻപ് ഒരു അക്‌സിഡെന്റിൽ.........
കാർത്തി: ഓ sorry
അനു: ഏയ് എന്തിനാ sorry???? അതൊന്നും സാരമില്ല.
മനു: ചേച്ചിടെ hus വിട്ടിലില്ലേ????
അനു: അത്..... അത്പിന്നെ
കാർത്തി: എന്തോ problem ഉണ്ടല്ലോ???? ഞങ്ങളോട് പറയാൻ പറ്റുമെങ്കിൽ പറഞ്ഞോ.
അനു: അത് എന്റെ ചേച്ചിക്ക് സ്ത്രീധനം ആയിട്ട് 10 ലക്ഷം രൂപയും, ഒരു കാറും, 40 പവൻ സ്വർണ്ണവും ആയിരുന്നു കൊടുക്കാൻ ഉദേശിച്ചിരുന്നത്. പക്ഷെ 6 ലക്ഷം രൂപയെ കൊടുക്കാൻ
💬 Comments
View all comments