Chapter Title : ?യക്ഷിയെ പ്രണയിച്ചവൻ 4 ?[ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]
പരിപാടി????
കാർത്തി: എന്ത് പരിപാടി???? Second hour ക്ലാസ്സിൽ കേറാം. എന്ത് പറയുന്നു അനു????
അനു: ഞാനില്ല. നിങ്ങള് കേറിക്കോ. എനിക്ക് അവരെയൊന്നും face ചെയ്യാൻ വയ്യ. നാളെ ഞാൻ കേറികോളം.
കാർത്തി: അപ്പൊ നാളെ face ചെയ്യണ്ടേ????
അനു: അ..... അത് പിന്നെ.......
കാർത്തി: കൂടുതല് വിക്കണ്ട. എനിക്ക് മനസിലായി. മനു ഇന്ന് നമ്മളാരും ക്ലാസ്സിൽ കേറുന്നില്ല. നാളെ; നാളെ freash ആയിട്ട് കേറുന്നു. എന്തെ സമ്മതം അല്ലെ????
മനു: പിന്നെ ഞാൻ ക്ലാസ്സിൽ കേറാൻ പോവാ.
കാർത്തി: കള്ള പന്നി
മനു: കാർത്തി നീ എന്ത് വേണോ വിചാരിച്ചോ. പക്ഷെ ഇന്ന് ഞാൻ ക്ലാസ്സിൽ കേറും. അത് എനിക്ക് പഠിച്ച് ഒന്നാമത് എത്താൻ വേണ്ടീട്ടൊന്നുമല്ല. നിനക്കും ഇവൾക്കും വേണ്ടി. നിന്നേം ഇവളേം ആണ് അവർ target ചെയ്തിരിക്കുന്നത്. So ഇന്ന് ഞാൻ ക്ലാസ്സിൽ കേറി എന്താ ചുറ്റുപാടെന്നൊക്കെ നോക്കാം. എന്ത് പറയുന്നു, ഞാൻ കേറട്ടെ????
കാർത്തി: mm അതാ നല്ലതെന്ന് തോന്നുന്നു. നീ ക്ലാസ്സിൽ കേറിക്കോ. ഇവളെ തനിച്ച് വിട്ടാലും ശെരിയാവില്ല.
മനു: ok അപ്പൊ നിങ്ങൾ എങ്ങനെയാ പോവുന്നെ????
കാർത്തി: അതൊക്കെ ഞങ്ങൾ നോക്കിക്കോളാം. ആ കാര്യം ഓർത്ത് നീ ടെൻഷൻ അടിക്കണ്ട.
മനു: എനിക്കല്ല മോനെ ടെൻഷൻ ദേ ഇവൾക്കാ.
അപ്പോഴാണ് കാർത്തിയും അവളെ നോക്കിയത്. കണ്ണ് മിഴിച്ച് ഒരേ നോട്ടമാണ്.
കാർത്തി: ഏയ് അനു എന്റെ കൂടെ വരാൻ താല്പര്യം ഇല്ലെങ്കിൽ വരണ്ടാട്ടൊ.
അനു: അയ്യോ അത് കൊണ്ടൊന്നും അല്ല. ഞാൻ ആദ്യയിട്ട ഒരു ആണിനൊപ്പം...........
അവൾ ബാക്കി മുഴുപ്പിച്ചില്ല.
💬 Comments
View all comments