0%

Chapter Title : യോദ്ധാവ് [Romantic idiot]

Author : Romantic Idiot Read All Parts 249
അടികിട്ടിയാൽ മാറുന്ന അസുഖം ആണ്. " വൈശാഖ് : അടികൊടുക്കാണോ  കിസ്സ് കൊടുക്കന്നോ  എന്നൊക്കെ നിന്റെ ഇഷ്ടമാണ്. ഒന്ന് പറയാം അവൾ ഒരു നല്ല കുട്ടിയാണ്. "അവൾ എന്തായാലും കൊള്ളാം .  വന്ന അന്ന് തന്നെ നിന്നെ ഒക്കെ കൊണ്ട് അവളെ സപ്പോർട്ട് ചെയ്തു പറയിപ്പിച്ചിലെ. " ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ "അതെ ചേട്ടായി ഇത് ഒക്കെ ശരി ആന്നോ എന്ന് നോക്കുമോ  " അവൾ കംപ്ലീറ്റ് ചെയ്ത ഫയൽ കൊണ്ടു വന്ന് ചോദിച്ചു. "അതെ ഞാൻ ക്ലോസ് ആയി ഇടപഴകിയത് കൊണ്ടന്നോ ശ്രേയ ചേച്ചി ലവർ ആണെന്ന് നുണ  പറഞ്ഞത്. " ഫയൽ നോക്കി കൊണ്ടിരുന്ന എന്നോട് അന്ന ചോദിച്ചു. "അത് നുണ ഒന്നും അല്ല സത്യം ആണ് അവൾ പറഞ്ഞിട്ടും വിശ്വസം ആയില്ലേ. " "എന്റെ അടുത്ത് സോന ചേച്ചി പറഞ്ഞു നിങ്ങൾ  ബെസ്റ്റ് ഫ്രണ്ട്‌സ് അന്നെന്നു ,  ശ്രേയ ചേച്ചിയുടെ കല്യാണം അടുത്ത മാസം ആണെന്നും. " പണി പാളി.......  ! "ഞാൻ സംസാരിക്കുന്നത്  ഇഷ്ടം ഇല്ലെങ്കിൽ പറഞ്ഞാൽ മതി. അതിന് ഇങ്ങനെ നുണ പറയണം എന്നില്ല. " "ഞാൻ തന്റെ അടുത്ത് നുണ ഒന്നും പറഞ്ഞിട്ടില്ല. " "പിന്നെ നിങ്ങൾ ലവ് ആണെന്നും കല്യാണം കഴിക്കാൻ പോക്കുന്നെന്നും പറഞ്ഞതോ ? " "ഞാൻ ഒരിക്കലും ഞങ്ങൾ ലവർ ആണെന്ന് പറഞ്ഞട്ടില്ല. ഞങ്ങൾ ഇഷ്ടത്തിലാണെന്ന്  ആണ് പറഞ്ഞത്. " "ഇഷ്ടം എന്ന് വച്ചാൽ ലൗ എന്നല്ല. പിന്നെ അടുത്ത മാസം കല്യാണം ആണെന്നാണ് പറഞ്ഞത്. ഞങ്ങളുടെ കല്യാണം ആണെന്ന് പറഞ്ഞില്ല. " "പെരുങ്കള്ളൻ തന്നെ.... ! കക്കാൻ മാത്രം എല്ലാ നിൽക്കാനും അറിയാം. "
അവൾ പതുക്കെ ആണ് പറഞ്ഞതെങ്കിലും ഞാൻ അത് കേട്ടിരുന്നു. "പിന്നെ താൻ ഒരു ഫ്രണ്ട് എന്ന രീതിയിൽ ക്ലോസ് ആയി ഇടപഴുക്കുന്നത്  കൊണ്ട് എനിക്ക് ഒരു കുഴപ്പമില്ല. " "ഫ്രണ്ട് മാത്രം ആകാൻ എനിക്ക് പറ്റില്ല. " "താൻ എന്തെകിലും പറഞ്ഞോ " "എനിക്ക് ഫ്രണ്ട് ആകാൻ ഇഷ്ടം ആണെന്ന് പറഞ്ഞതാണ്. " "ഹാ " ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️ വൈകിട്ട് എല്ലാവരും ഒപ്പം

💬 Comments

View all comments