?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 484

എട്ടുമണിക്ക് കുറച്ച് നിമിഷങ്ങൾ മുൻപേ ഷെഫും കുറച്ച് സപ്ലയറുകളും അടുക്കള ജോലിക്കാരും അവിടേക്ക് വന്നു. അവർ എല്ലാവരും ചേർന്ന് ഒരു മേശയുടെ മുകളിൽ ഭക്ഷണ പദാർത്തങ്ങൾ നിരത്തി വയ്ക്കാൻ തുടങ്ങി. ഷെഫ് അവിടെ ഒരു ഗ്രിൽ ഒരുക്കാൻ തുടങ്ങി. ആദിത്യൻ മുൻപേ പറഞ്ഞത് പോലെ അവന് ബർഗറും ഗ്രില്ലിൽ ഇട്ട് ചുട്ടെടുത്ത പ്രേത്യേകതരം മസാല പുരട്ടിയ കൊഞ്ചും അവന്റെ മുൻപിൽ നിന്ന് തന്നെ ഉണ്ടാക്കി ഷെഫ് ഒരു പ്ലേറ്റിൽ കൊണ്ട് വച്ചു. ബാക്കി ഉള്ളവർ ഗ്രിൽ ചെയ്ത ബീഫും ചിക്കനും മത്സ്യവും പറഞ്ഞു.

പ്രിയ പറഞ്ഞത് ശെരിയായിരുന്നു. ഷെഫിന്റെ സ്പെഷ്യൽ മസാല പുരട്ടി മീനും ഇറച്ചിയും ഗ്രില്ലിൽ വയ്ക്കുമ്പോൾ വരുന്ന മണം ആരുടെ വായിലും കപ്പൽ ഓടിക്കാനുള്ള അത്രയും വെള്ളം നിറക്കുന്ന തരത്തിൽ ഉള്ളത് ആയിരുന്നു. ഗ്രിൽ ചെയ്ത ഇറച്ചിയുടെ കൂടെ സലാഡുകളും സൈഡ് ഡിഷുകളും നിരത്തിയ പ്ലേറ്റുകൾ സപ്ലയർമാർ മേശയുടെ മുകളിൽ കൊണ്ട് പോയി വച്ചു.

അവർ ഓരോരുത്തരായി ഭക്ഷണം നിരത്തി വച്ച മേശയുടെ അടുത്തേക്ക് പോയി ഒരു പ്ലേറ്റിൽ അവരവർക്ക് വേണ്ട ഭക്ഷണ പദാർത്ഥങ്ങൾ എടുത്ത് തിരിച്ച് പ്രധാന മേശയുടെ ചുറ്റും വന്ന് ഇരുന്നു.

എൽദോയുടെ കൂടെ ഇരുന്ന് കുടിച്ച് കൊണ്ട് ഭക്ഷണം കഴിക്കുന്നത് ആദിത്യനിൽ അസ്വസ്ഥത ഉളവാക്കി. അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ എല്ലാം ആദിത്യന് കഷ്ട്ടപ്പെട്ട് ചിരിക്കേണ്ടതായി വന്നു. അതിൽ ആദിത്യന് സ്വയം അവനോട് തന്നെ പുച്ഛം തോന്നി. ഒരു ഉൾവിളി തോന്നിയപ്പോൾ ആദിത്യൻ എല്ലാവരെയും കൂടുതൽ കുടിപ്പിക്കുന്നതിൽ ഉത്സാഹം കാണിക്കാൻ തുടങ്ങി. എൽദോ കൂടുതൽ കുടിച്ച് കഴിഞ്ഞാൽ റോക്കിക്ക് അവനെ കീഴടക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് ആദിത്യന് തോന്നി. റോക്കിയുടെ കൂടെ താൻ കൂടി ഉണ്ടാകും എങ്കിൽ എൽദോ ഒരു പ്രേശ്നമേ അല്ലാതെ ആയി തീരും.

ഭക്ഷണം കഴിച്ചതിന് ശേഷം ആദിത്യൻ ഒരു സിഗററ്റ് വലിക്കുന്നതിനായി പുറത്തേക്ക് പോയി. സിഗററ്റ് വലിച്ച് കൊണ്ട് നിന്നപ്പോൾ ഒരു വെയ്റ്റർ അവന്റെ അടുത്തേക്ക് പോയി കോഫിയോ എന്തെങ്കിലും ഡ്രിങ്ക്‌സോ വേണോ എന്ന് ചോദിച്ചു. ആദിത്യൻ വേണ്ടാ എന്ന് തല ആട്ടി കൊണ്ട് അയാളോട് പറഞ്ഞു. എനി മുതൽ ഞാൻ എന്തെങ്കിലും ഡ്രിങ്ക്സ് ചോദിച്ചാൽ എനിക്ക് വെറും പെപ്സി മാത്രം തന്നാൽ മതി. നാളെ രാവിലെ എഴുന്നേൽക്കുമ്പോൾ ഹാങ്ങോവർ ഒഴുവാക്കാൻ വേണ്ടി ആണ് എന്ന് ഒരു കാരണവും പറഞ്ഞു.

“സാർ പറയുന്നത് പോലെ ചെയ്യാം.” വെയ്റ്റർ തല ആട്ടി കൊണ്ട് ഒരു ചെറു ചിരിയോടെ പറഞ്ഞു.

അതിന് ശേഷം ആദിത്യൻ അകത്തേക്ക് പോയി എല്ലാവരുടെയും കൂടെ കൂടി അവിടെ ഓളം ഉണ്ടാക്കി ഒരു പാർട്ടി മൂഡ് സൃഷ്ട്ടിച്ച് എടുത്തു. ആര് കൂടുതൽ പെഗ് അടിക്കും എന്ന കളികളും. തീരുന്നതിന് അനുസരിച്ച് എല്ലാവരുടെയും ഗ്ലാസ്സുകൾ നിറക്കാൻ വെയിറ്ററോട് നിർദേശിക്കുകയും ചെയ്തു. കൂടെ അവന്റെ ഗ്ലാസിൽ ഡ്രിങ്ക്സിന് പകരം പെപ്സിയും വെയിറ്റർ നിറച്ച് കൊണ്ട് ഇരുന്നു.

കുറച്ച് നേരത്തിന് ശേഷം എൽദോ ബാത്‌റൂമിൽ പോകാനായി എഴുന്നേറ്റു. ആദിത്യൻ ഒന്ന് ആലോജിച്ചതിന് ശേഷം അയാളുടെ പുറകെ ബാത്റൂമിലേക്ക് പോയി. അവർ അടുത്ത് അടുത്ത് നിന്ന് മൂത്രം ഒഴിക്കാൻ തുടങ്ങി. ആദിത്യൻ കുടിച്ച് ഓവറായത് പോലെ അഭിനയിച്ച് നാക്ക് കുഴച്ച് കൊണ്ട് എൽദോയോട് സംസാരിക്കാൻ തുടങ്ങി.

“അപ്പോൾ ഞാൻ അലൊഴിക്കുക ആയിരുന്നു.” ആദിത്യൻ നാക്ക് കുഴച്ച് കൊണ്ട്

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *