സ്വർണ്ണക്കൂട് [കബനീനാഥ്] 31

സിനി അയാളുടെ തോളിൽ പതുക്കെ തടവി.
” ഫിലിപ്പ്, നമുക്ക് ഒരു ഡ്രൈവറെ വെക്കാമെന്ന് ഞാൻ എത്ര തവണ പറഞ്ഞതാണ്. കേൾക്കാഞ്ഞിട്ടല്ലേ…? ”

” എനിക്കറിയാം സിനി… പക്ഷേ എന്റെ കാര്യങ്ങൾ എനിക്ക് തന്നെ ചെയ്യണം എന്ന വാശിയാ. പക്ഷേ ബോഡി ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നില്ല… ”
ഫിലിപ്പ് ഉറക്കത്തിലേക്ക് വീണു.

സിനി ജനാലയിലൂടെ പുറത്തെ നിലാവിലേക്ക് നോക്കി. ഫിലിപ്പിന്റെ വാക്കുകൾ അവളെ വല്ലാതെ ചിന്തിപ്പിച്ചു. അയാൾ വിശ്രമത്തെക്കുറിച്ചും വാർദ്ധക്യത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ, തന്റെ ഉള്ളിൽ ഇപ്പോഴും ഒരു വല്ലാത്ത ഊർജ്ജം ബാക്കിയുണ്ട്…

അടുത്ത ദിവസം രാവിലെ എട്ടു മണിയോടെ തന്നെ സിനി ഹോസ്പിറ്റലിലെത്തി. കഴിഞ്ഞ രാത്രിയിലെ ചിന്തകളെ ഒരു പ്രൊഫഷണൽ മാസ്ക്കിന് പിന്നിൽ ഒളിപ്പിക്കാൻ അവൾ ബോധപൂർവ്വം ശ്രമിച്ചു.
ലൈറ്റ് ഷേടിലുള്ള വൈലറ്റ് ഷർട്ടും കറുത്ത നിറത്തിലുള്ള ഫോർമൽ പാന്റും ഹൈഹീൽസും ധരിച്ച് അവൾ വാർഡിലൂടെ നടക്കുമ്പോൾ ആ പഴയ ‘കടുപ്പക്കാരിയായ ഡോക്ടർ സിനി’ മാത്രമായിരുന്നു അവൾ.

” ഗുഡ് മോർണിംഗ് മാഡം, ബെഡ് നമ്പർ 208-ലെ പേഷ്യന്റ് ഡിസ്ചാർജിന് റെഡിയാണ്. ഫയൽസ് എല്ലാം ഞാൻ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്… ” നേരെ ലേബർ വാർഡിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് റൂബന്റെ ശബ്ദം കേട്ടു.

സിനി തിരിഞ്ഞു നോക്കിയില്ല. ” ഗുഡ്. റൂബൻ…വാട്‌സ് നെക്സ്റ്റ്…? “

അവർ ഓരോ ബെഡുകൾക്കിടയിലൂടെയും നീങ്ങി. സിനി പേഷ്യന്റ്സിന്റെ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ റൂബൻ വളരെ കൃത്യമായി ഓരോ കേസും വിവരിച്ചു കൊണ്ടിരുന്നു..

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *