സ്വർണ്ണക്കൂട് [കബനീനാഥ്] 31

” സിനി, റൂബനും നിന്റെ കൂടെ വരട്ടെ, അവനും ഇതൊരു ലേണിംഗ് എക്സ്പീരിയൻസ് ആകുമല്ലോ. അവന്റെ പ്രൊഫൈലിൽ കണ്ടതായി ഓർക്കുന്നു ലാപ്രോ സർജറി സബ്ജക്റ്റിൽ നല്ല താല്പര്യമുണ്ടെന്ന്… ” ഫിലിപ്പ് തന്റെ ഐപാഡിൽ നോക്കി കെണ്ട് തന്നെ പറഞ്ഞു.

സിനി ഒന്ന് ആലോചിച്ചു. ” ഓക്കേ ഫിലിപ്പ്… ഐ വിൽ ആസ്ക്ക് ഹിമ് ടു കം വിത്ത് മീ… ”

അന്ന് സിനി ഒരു നേവി ബ്ലൂവിൽ തീരെ ചെറിയ വൈറ്റ് സ്ട്രൈബ്സുള്ള ലേഡീസ് ഫോർമൽ ബ്ലേസറും അതിന്റെ തന്നെ പാന്റും വൈറ്റ് കോട്ടൺ ഷർട്ടും ലോവേസ്റ്റിൽ ഇൻസൈഡ് ചെയ്ത് മുടി പോണി ടെയിൽ പെക്കി ഒതുക്കി കെട്ടി, മിനിമൽ മേക്കപ്പിൽ അവൾ ഒരു ഇന്റർനാഷണൽ കോർപ്പറേറ്റ് ലുക്കിലായിരുന്നു. റൂബൻ അവളെ കണ്ടപ്പോൾ ഒരു നിമിഷം നോക്കി നിന്നുപോയി. അവൻ ഒരു ലൈറ്റ് ബ്ലൂവിൽ ചെറിയ വൈറ്റ് ലൈനുകളുള്ള ഷർട്ടും നേവി ബ്ലൂ പാന്റുമാണ് ധരിച്ചിരുന്നത്…

” മാം, ഈ ലുക്കിൽ ഒരു ഡോക്ടറേക്കാൾ ഉപരി ഒരു ടോപ്പ് ബിസ്സിനസ് എക്സിക്യൂട്ടീവിനെപ്പോലെയുണ്ട്… ” കാറിലേക്ക് കയറുന്നതിനിടയിൽ റൂബൻ പറഞ്ഞു.

സിനി അതൊരു പുഞ്ചിരിയോടെ സ്വീകരിച്ചു.
ദുബായ്-അബുദാബി ഹൈവേയിലൂടെ ക്യൂ ഫൈവ് കുതിച്ചു പാഞ്ഞു. സിനി ഡ്രൈവ് ചെയ്യുമ്പോൾ റൂബൻ വളരെ ആവേശത്തോടെ ഓരോ മെഡിക്കൽ ജേണലുകളെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു.

ലൈസൻസ് ഇല്ലാത്തതുകൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കാൻ കഴിയില്ലെങ്കിലും, സിനിയുടെ ഡ്രൈവിംഗ് സ്‌റ്റൈലിനെ അവൻ പ്രശംസിച്ചു.

“ റൂബൻ ലൈസൻസിന് അപ്ലൈ ചെയ്തില്ലേ…? “

“ പ്രോസസ്സിഗ് നടക്കുന്നു മാം… “ അവൻ പുഞ്ചിരിച്ചു.

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *