” റൂബൻ… ഡോണ്ട് ബി മോറിന്റു പേഴ്സണൽ… ഐ തിങ്ക് ഇറ്റ്സ് ടൈം ടു ഗോ… ”
റൂബൻ ഉടനെ തന്നെ തന്റെ ഗൗരവം മാറ്റി. ” ഐ ആം സോറി മാഡം. ഞാൻ വെറുതെ ഒരു ഫ്ലോയിൽ പറഞ്ഞു പോയതാണ്. നമുക്ക് പോകാം… ”
അവർ എഴുന്നേറ്റു.
പാർക്കിംഗിലേക്ക് നടക്കുമ്പോൾ അവന്റെ ആ ലളിതമായ സംസാരവും ആ ചായയുടെ രുചിയും അവളുടെ ഉള്ളിൽ വല്ലാത്തൊരു ഉണർവ് അനുഭവപ്പെട്ടു…
വീട്ടിലെത്തിയപ്പോൾ ഫിലിപ്പ് വായനമുറിയിൽ ലാപ്ടോപ്പുമായി ഇരിക്കുകയായിരുന്നു.
” സിനി, നീ എന്താ ഇത്ര വൈകിയത്…? ഞാൻ എത്ര നേരം വെയിറ്റ് ചെയ്തു… ” ഫിലിപ്പ് ഒരല്പം ഈർഷ്യയോടെ ചോദിച്ചു.
” ഒരു എമർജൻസി സർജറി ഉണ്ടായിരുന്നു ഫിലിപ്പ്…
വല്ലാത്ത തലവേദന… ” സിനി തന്റെ ബാഗ് സോഫയിലേക്ക് എറിഞ്ഞു.
” വൈ യൂ ഗോട്ട് സ്ട്രെസ്സ്ഡ്…? ” ഫിലിപ്പ് വളരെ ലാഘവത്തോടെ ചോദിച്ചു.
സിനി മറുപടി ഒന്നും പറഞ്ഞില്ല… അവൾക്ക് പെട്ടന്നു തോന്നി, ഫിലിപ്പിന് ഒരിക്കലും തന്റെ ചായയുടെ കടുപ്പവും രുചിയും മനസ്സിലാകില്ലെന്ന്.
അവൾ തന്റെ മുറിയിലേക്ക് നടന്നു. റൂബൻ പറഞ്ഞ ആ ‘വേരുകളെക്കുറിച്ച്’ അവൾ അന്ന് രാത്രി ഒരുപാട് നേരം ആലോചിച്ചു. ആ സ്വർണ്ണക്കൂടിനുള്ളിൽ അവൾക്ക് ആദ്യമായി ശ്വാസം മുട്ടുന്നത് പോലെ തോന്നി…
…………………………………………………………………………
ABUDHABI…
അബുദാബിയിലെ ഹോട്ടൽ എമിറേറ്റ്സ് പാലസിൽ വെച്ചാണ് ഗൈനക്കോളജിസ്റ്റുകളുടെ മിഡിലീസ്റ്റ് റീജിയണൽ കോൺഫറൻസ് നടക്കുന്നത്.
ഫിലിപ്പ് ഒരു ഓർത്തോപീഡിക് സർജനായതുകൊണ്ട് അയാൾക്ക് ഈ മീറ്റിംഗിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭
പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല
ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.
hi putheya kadha yanallo vayechette varam ❤️❤️