സ്വർണ്ണക്കൂട് [കബനീനാഥ്] 39

“ ഷീ ഈസ് ലക്കി ടു ഹാവ് ഹിമ്… “ മറ്റേയാളും ചെറിയൊരു നെടുവീർപ്പോടെ പറയണതും സിനി ശ്രദ്ധിച്ചു…

അവളിലൂടെ ഒരേ സമയം ഒരു അമ്പരപ്പും ചെറിയൊരു പുഞ്ചിരിയും കടന്നു പോയി…

” മാം, ഞാൻ വല്ലാതെ ബോറടിപ്പിച്ചോ…? ” റൂബൻ അടുത്ത് വന്ന് പതിയെ ചോദിച്ചു.

” നെവർ റൂബൻ. ഐ ആം റിയലി പ്രൗഡ് ഓഫ് യൂ മൈ ഡിയർ. യുവർ പ്രസന്റേഷൻ സ്‌കിൽ അത്ഭുതകരമാണ്. നോക്കൂ, ആ ജൂനിയർ ഡോക്ടർമാരൊക്കെ നിന്നെ നോക്കി അസൂയപ്പെടുന്നുണ്ട്… ” സിനി ചുറ്റുമുള്ള ലേഡി ഡോക്ടർമാരെ നോക്കി ചിരിച്ചു കൊണ്ട് പതിയെ അവനു മാത്രം കേൾക്കാൻ പാകത്തിനു പറഞ്ഞു.

റൂബൻ ഒന്ന് ചിരിച്ചു. ” അവർ അസൂയപ്പെടുന്നത് എന്നെ കണ്ടിട്ടല്ല മാം, മാമിന്റെ കൂടെ നിൽക്കാൻ എനിക്ക് കിട്ടിയ ഈ ഭാഗ്യം കണ്ടിട്ടാണ്… ”

ആ മറുപടി സിനിയുടെ ഉള്ളിൽ ഒരു ചെറിയ തരംഗം ഉണ്ടാക്കി. ഒരു പ്രത്യേക സന്തോഷം അവൾ അറിയാതെ അവളുടെ മനസ്സിൽ നിറഞ്ഞു. തനിക്ക് ലഭിക്കുന്ന ആദരവിനേക്കാൾ, തന്റെ കൂടെയുള്ള ഒരാൾക്ക് ലഭിക്കുന്ന അംഗീകാരത്തിൽ അവൾക്ക് അഭിമാനം തോന്നി.

” മാം… കോൺഫറൻസ് കഴിഞ്ഞ് നമുക്ക് ഷെയ്ഖ് സായിദ് മോസ്ക് ഒന്ന് കണ്ടിട്ട് പോയാലോ…? ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല… ” റൂബൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” നോക്കാം റൂബൻ ബട്ട് നോട്ട് ഷുവർ… നമുക്ക് തിരികെ എത്തേണ്ടതാണ്. ” സിനി ഗൗരവത്തിൽ പറഞ്ഞു.

” സോറി മാം… ഇത്രയും ദൂരം വന്നിട്ട് അത് കാണാതെ പോകുന്നത് ശരിയല്ലല്ലോന്ന് ഓർത്തും പിന്നെ ഞാൻ ഫസ്റ്റ് ടൈമിന്റെ ഒരു എക്സൈറ്റ്മെന്റിലും പറഞ്ഞതാണ്… ഇറ്റ്സ് ഓക്കേ മാം… ” അവന്റെ മുഖം ചെറുതായി ഒന്നു വാടിയതു സിനി ശ്രദ്ധിച്ചു..

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *