“ഇന്നലെ വിളിച്ചല്ലോ ..ന്തേ ഉമ്മ? ” ഹിബ തിരിഞ്ഞുനിന്ന് പണിചെയ്യുന്ന നസീമയോട് കള്ളം പറഞ്ഞു. ഫാസിൽ വിളിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു.വിളിക്കുന്നത് എന്തേലും കുനിഷ്ട് പറയണോ, ചീത്ത വിളിക്കാനോ മാത്രമാണ്. അതോണ്ട് അവൾ ഫോൺ എടുക്കലൊന്നുമില്ല.പിന്നെ തീരെ എടുക്കാതായാൽ ഫാസിലിന്റെ വൃത്തികെട്ട സ്വഭാവം പുറത്തു വരും. ഹിബയുടെ വയ്യാത്ത വാപ്പയെ വിളിച്ചു മകൾ ഫോൺ എടുക്കുന്നില്ലാന്ന് പറഞ്ഞ് കൊടുക്കും. വയ്യാത്ത ഉപ്പയെ വിഷമിപ്പിക്കണ്ട എന്ന് കരുതി അവൾ ഇടക്ക് എപ്പോഴേലും ഫോൺ എടുക്കലാണ്. എന്നാലും അമ്മായിയാമ്മയോട് കള്ളം പറയേണ്ടി വന്നല്ലോ എന്നോർത്തു ഹിബക്ക് വിഷമം തോന്നി.
നസീമയെ ഹിബക്ക് നല്ല ഇഷ്ടമായിരുന്നു. പഞ്ച പാവമായ സ്നേഹിക്കുന്ന അമ്മായിയമ്മയെ കിട്ടിയത് മാത്രമായിരുന്നു ഈ വീട്ടിലേക്ക് വന്നത് കൊണ്ടുള്ള ,ആകെ നല്ല കാര്യം എന്നവൾ ഓർക്കാറുണ്ട്.ഇപ്പോഴും അത് തന്നെ അവൾ ഓർത്തു. പെട്ടന്ന് അറിയാതെ ഹിബയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.തെറ്റി തെറ്റി അമ്മായിയാമ്മയെ കിട്ടിയത് മാത്രമല്ല താൻ ഇവിടെ വന്നത് കൊണ്ടുള്ള നല്ല കാര്യം.
തന്റെ മനസ്സ് കീഴടക്കിയ,ആദ്യമായി പ്രണയം എന്തെന്ന് തോന്നിച്ച സുന്ദര മുഖമുള്ള ചെക്കനെ എങ്ങനെ മറക്കാനാണെന്ന് അവളോർത്തു. അവന്റെ നോട്ടവും ,സംസാരവും ,ചിരിയും അവളുടെ മനസ്സിലേക്ക് പെട്ടന്ന് കുമിഞ്ഞു കൂടി. തൊട്ട് അടുത്ത് അവൻ നിൽക്കുന്ന പോലെ അവൾക്ക് തോന്നി.അവളുടെ കണ്ണുകളിൽ തെളിഞ്ഞ ആ സുന്ദര മുഖം ആദിയുടെതായിരുന്നു.
അവന്റെ നോട്ടം അവളുടെ ചുണ്ടിൽ പതിയുമ്പോ ഉമ്മ വെച്ച് കൊല്ലാൻ തോന്നലുണ്ട് ഹിബക്കവനെ . കൊതി മൂത്ത് അന്ന് ഇറയത്ത് വെച്ച്, മഴ പെയ്യുമ്പോ ഉമ്മവെച്ചത് ഫാസിലിന് പോലും കൊടുക്കാത്ത അവളുടെ ജീവിതത്തിലെ ആദ്യ ചുംബനമായിരുന്നു. പ്രകൃതി പോലും അവളുടെ ആദ്യ ചുംബനത്തിന് എത്ര മനോഹരമായ മഴയും തണുപ്പുമുള്ള അന്തരീക്ഷമാണ് ഒരുക്കി കൊടുത്തത് എന്നോർത്തു എത്ര ദിവസമാണ് അവൾ അവനെ സ്വന്തമാക്കുന്ന ദിവസവും കാത്ത് സ്വപ്നം കണ്ട് ഉറങ്ങിയത്.അവനെ ഒന്ന് അടുത്ത് കിട്ടാൻ,ആ കയ്യിൽ തൂങ്ങി കൊഞ്ചാൻ, ദേഷ്യം പിടിപ്പിക്കാൻ, ഇഷ്ടം പോലെ ഉമ്മ വെക്കാൻ അവസരം കിട്ടാനായി അവൾ കാത്തിരിക്കലാണ്.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊