അകത്തു നിന്ന് ആരാ മോളെ എന്ന ഒരു ആണിന്റെ ചോദ്യം കേട്ടു.
“അതാരാ ഏട്ടത്തി….?”
പോയ പെണ്ണിനെ കാണിച്ചു ഞാൻ ചോദിച്ചു.
“എന്റെ അനിയത്തിയാ…അന്ന …” ഓ അതാണ് ഒരേ ചായ.
“അകത്തേക്ക് എന്തിന് ഓടിയതാ. …?” ആളെ കൂട്ടി വന്നു ചീത്ത പറയാൻ, അകത്തേക്ക് പോയതാണോ എന്നായിരുന്നു എന്റെ സംശയം. ഞാൻ സ്വകാര്യം പോലെ ഏട്ടത്തിയുടെ ചെവിയിൽ ചോദിച്ചു.
“അറീല്ല….”സൂപ്പർ.ഞാൻ എന്താ നടക്കാൻ പോവുന്നേ എന്നറിയാത്ത മനസുമായി തൊണ്ടക്കുഴിയിലൂടെ തുപ്പലിറക്കി. കാറിൽ നിന്ന് എവിടെ ഇറങ്ങിയോ അവിടെ നിൽക്കാണ്. മുന്നോട്ട് ഒരു അടി വെച്ചിട്ടില്ല. കേറി ചെല്ലാൻ എന്തോരു മടി.വീട്ടെല്ക്ക് കേറണം എന്ന് ഏട്ടത്തിക്കും ആഗ്രഹം ഇല്ലാന്ന് തോന്നുന്നു. എന്റെ കൈ പിടിച്ചു ഇങ്ങനെ നിന്നാൽ മതിയോ? ചോദിക്കാനും ഒരു മടി . വന്നത് ആരാന്നറിഞ്ഞിട്ട് ആരും പുറത്തേക്ക് വരാത്തതാണേലോ? എന്തായാലും വേണ്ടില്ല .ഞാൻ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു. ഒരു സ്റ്റെപ്പ് മുന്നോട്ട് വെക്കാൻ സമ്മതിച്ചില്ല. ആരോ ഇത്തിരി ദൃതിയിൽ അകത്തു നിന്ന് പുറത്തേക്ക് വന്നു.അപ്പോഴേക്ക് ഞാൻ മുന്നോട്ട് വെച്ച കാല് അതേപോലെ തിരിച്ചു വെച്ചു.
“എന്റെ ..ന്റെ അമ്മച്ചിയാ….” ഏട്ടത്തി വിക്കി കൊണ്ട് പറഞ്ഞു. ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കാൻ നിന്നില്ല .ഇവിടെ വന്നത് പോലും അമ്മച്ചിയെ കാണാനാനല്ലേ? അത് കരഞ്ഞു കാണും എന്ന് ഉറപ്പാണ്. ഏട്ടത്തിയുടെ കൈ എന്റെ കയ്യിൽ നല്ലപോലെ മുറുകി. ഞാനപ്പോ നോക്കിയത് ഏട്ടത്തിയുടെ അമ്മയെ മാത്രമാണ്. ദൃതിയിലുള്ള വരവ് സ്വന്തം മോളെയും, പേരകുട്ടിയെയും,പിന്നെ എന്നെയും കണ്ടങ്ങു നിന്നു.

ബ്രോ പോയോ പിന്നേം 🫤
ramoi vegam complete aak
Ramoooi
രാമാ 😭😭😭😭😭
evideyanu Rama nee hope thannu pattikaruthu
nirthiyo
Still Waiting😊😊