താര ദേവി 013 [ഡോ.കിരാതൻ] 36

മുറി ബുക്ക് ചെയ്ത് റിസപ്ഷനിൽ നിന്നിറങ്ങിയപ്പോൾ സ്മിത രാജേഷിന്റെ കൈകളിൽ ബലമായി പിടിച്ചു നിർത്തി. അവളുടെ വിരലുകൾ അവന്റെ കൈപ്പത്തിയിൽ അമർന്നു.

“പിന്നെ ഒരു കാര്യം രാജേഷേട്ടാ… നമ്മൾ കല്യാണം കഴിക്കാൻ പോകുന്നവരാണെന്ന കാര്യം ഇപ്പോൾ അവരോട് പറയണ്ട കേട്ടോ,” സ്മിത പതുക്കെ മന്ത്രിച്ചു.

രാജേഷിന് അത് കേട്ടപ്പോൾ ഉള്ളിലൊരു ചിരിയാണ് വന്നത്. എങ്ങനെയെങ്കിലും ഇവളെ ഒഴിവാക്കാൻ പഴുതുകൾ നോക്കി നടക്കുന്ന തനിക്ക് ഇതൊരു വലിയ ആയുധമായി മാറുമെന്ന് അവൻ തിരിച്ചറിഞ്ഞു. എങ്കിലും പുറമേക്ക് ഗൗരവം നടിച്ചുകൊണ്ട് അവൻ ചോദിച്ചു,

“അതെന്താ സ്മിത അങ്ങനെ? നമ്മൾ തമ്മിലുള്ള ബന്ധം എന്തിനാ മറച്ചുവെക്കുന്നത്?”

സ്മിത അവന്റെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ വിശദീകരിച്ചു,

“അതല്ല ഏട്ടാ… ഈ കല്യാണക്കാര്യം അവരുടെ വീട്ടിൽ ഇതുവരെ അറിഞ്ഞിട്ടില്ല. ഞാൻ പറയാതെ അവരിത് അറിഞ്ഞാൽ കുടുംബങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായെങ്കിലോ? അതുകൊണ്ട് എല്ലാം സെറ്റായിട്ട് ഒരു ദിവസം നമുക്ക് നേരിട്ട് പറയാം. പോരേ?”

അവളുടെ ആ വശ്യമായ സംസാരവും തന്ത്രവും രാജേഷ് ആസ്വദിച്ചു.

“ശരി, നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ,” എന്ന് പറഞ്ഞ് അവൻ ഒരു ചിരി വരുത്തിത്തീർത്തു.

അവന്റെ ഉള്ളിൽ മറ്റൊരു കണക്കുകൂട്ടലായിരുന്നു. “നീ തന്നെ കുഴി തോണ്ടിക്കോ സ്മിതേ… ഈ രഹസ്യം നീ സൂക്ഷിക്കുന്നത് എനിക്ക് നിന്നേ ഒഴിവാക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരമായിരിക്കും..,” അവൻ ഗൂഢമായി ചിന്തിച്ചു.

അവർ തിരികെ ഗാർഡനിലേക്ക് നടക്കുമ്പോൾ ജയയും താരയും ഫ്രീക്കൻ പിള്ളേരുമായി സംസാരിക്കുന്നത് രാജേഷ് കണ്ടു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

2 Comments

Add a Comment
  1. bro ethrem fettish ezhuthi ee kadha nashippikallu

  2. അവസാനത്തെ twist കലക്കി….

    വെയ്റ്റിങ് for the next parts…

Leave a Reply

Your email address will not be published. Required fields are marked *