തേജാത്മികം 13 [Nishinoya] 393

 

 

 

“… ടോ… ഇവിടെ ഇത്രയും ഒക്കെ നടന്നിട്ട് താൻ എന്താ എന്നെ ഒന്നും അറിയിക്കാത്തെ…” ഓണർ അൽപ്പം കടുപ്പത്തിൽ തന്നെ മാനേജറോട് ചോദിച്ചു.

 

 

 

“…സാറിനെ വെറുതെ ബുദ്ധിമുട്ടിപ്പിണ്ട എന്ന് കരുതി…” തല താഴ്ത്തി പുള്ളി പറഞ്ഞു.

 

 

 

“…ഇവിടെ CCTV റൂം എവിട…” എന്റെ ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലായതും ഓണർ ഞങ്ങളെയും കൂട്ടി മറ്റൊരു മുറിയിലേക്ക് നടന്നു.

 

 

 

CCTV ചെക്ക് ചെയ്യുമ്പോൾ ദേവു പറഞ്ഞതായിരുന്നു ശെരി. ബില്ല് പേ ചെയ്ത് പോകാൻ തിരിയുമ്പോൾ കൊച്ചിന്റെ കാലിൽ നിന്നും പാദസ്വാരം അഴിഞ്ഞു താഴേക്ക് വീഴുന്നു. കുറച്ചു സമയം കഴിഞ്ഞ് ദേവു കൈയിലെ വാച്ചിൽ സമയം നോക്കി കേബിനു പുറത്തേക്ക് ഇറങ്ങുമ്പോൾ താഴെ എന്തോ കിടക്കുന്നത് കാണുന്നു. ദേവു കുനിഞ്ഞു അത് എടുത്ത് തിരിച്ചും മറിച്ചും നോക്കി. ചുറ്റും കണ്ണോടിച്ച് ആരെയും കാണാത്തത് കൊണ്ട് അത് കേബിനു മുകളിൽ വയ്ക്കാൻ തിരിയുമ്പോഴാണ് കുഞ്ഞിന്റെ അമ്മ ദേവുവിന്റെ അടുത്തേക്ക് വരുന്നത്. ആ visual നിന്നും വ്യക്തമായി മനസ്സിലാവും ദേവു അത് മോഷ്ടിക്കാൻ ശ്രമിക്കുന്നത് അല്ല എന്നത്. ഇതെല്ലാം കണ്ട് മാനേജ്‍രുടെ മുഖം താഴ്ന്നു.

 

 

 

“…എന്താടോ ഇത്. ഒരു കാര്യത്തെ പറ്റി പൂർണമായി തിരക്കാതെയാണോ ഒരാളെ കുറ്റപെടുത്തുന്നത്. കഷ്ട്ടം…” ഓണർ മാനേജറേ കുറ്റപ്പെടുത്തി.

 

 

 

“… നിങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ഞാൻ മാപ്പ് ചോദിക്കുന്നു…” എന്നെയും ദേവുവിനെയും നോക്കി ഓണർ പറഞ്ഞു.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

4 Comments

Add a Comment
  1. bro waiting ആയിരുന്നു സന്തോഷായി വായിച്ചപ്പോ ഹാപ്പി next പാർട്ട്‌ വേഗം തേരണം കൊറച്ചു കൂടുതൽ പാർട്സ് തന്നൂടെ oru 5,6😂 പിന്നെ next പാർട്ട്‌ വൈകിക്കല്ലേ വേഗം തെരണേ like

  2. nalla oru part…chila bagangal really loved it…

  3. njn karuthi ipl ayond ulla delay ann enn anyway Thirichu vannallo

  4. kolllaam.. adutha poratte

Leave a Reply

Your email address will not be published. Required fields are marked *