ടോക്സിക് [സാത്യകി] 68

തന്റെ മുറിയുടെ വാതിൽ തള്ളി തുറന്നു ഒരല്പം ഈർഷ്യയോടെ ടോമി ചമ്പാരൻ ഭാര്യയോട് ചോദിച്ചു

 

‘കാണാൻ വയ്യേ.. ഞാൻ ഡ്രസ്സ്‌ ചെയ്യുവാണ്..’

വില കൂടിയ സാരി ഭംഗിയിൽ ഞൊറിഞ്ഞു കുത്തി കയറ്റി ഭാര്യ ലൈല മറുപടി പറഞ്ഞു..

 

‘കൊറേ നേരം ആയല്ലോ…’

ടോമി പിന്നെയും കയർത്തു..

അലക്സാണ്ടർ ചമ്പാരന്റെ രണ്ടാമത്തെ പുത്രൻ ആണ്. ഇരുവർക്കും സന്താന ഭാഗ്യം ഇല്ല

 

‘നിങ്ങൾ ഒന്ന് ധൃതി വയ്ക്കാതെ.. ഞാൻ വരുന്നു.. ഒരു ടെൻ മിനിട്സ്..’

ലൈല പറഞ്ഞു

 

‘നിനക്ക് ഒന്ന് മര്യാദക്ക് വന്നൂടെ.. എന്റെ അപ്പൻ ചത്തു കിടക്കുമ്പോളും അവൾക്ക് ഒരുങ്ങി ചമഞ്ഞു തന്നെ വരണം..’

ടോമി തന്റെ ഈർഷ്യയുടെ കാരണം വ്യക്തമാക്കി.. ഒരു സ്ലീവ്ലെസ്സ് സാരി ആണ് ലൈല ധരിച്ചിരിക്കുന്നത്. ഈ വേഷത്തിൽ അവർ വളരെ സെക്സിയുമാണ്..

 

‘ഓ പിന്നെ.. എന്ന് വച്ച് എനിക്ക് തുണി ഇല്ലാതെ വരാൻ പറ്റുമോ…?

ലൈല മുഷിപ്പോടെ പറഞ്ഞു.. ടോമിയുടെ മുഖം മാറുന്നത് ശ്രദ്ധിച്ച ലൈല പെട്ടന്ന് ഒരുങ്ങി ഇറങ്ങി വിഷയം മാറ്റി

 

‘അതേയ്.. ആളെ കിട്ടിയോ..? പോലീസ് എന്ത് പറഞ്ഞു..?

ലൈല ചോദിച്ചു

 

‘ഇത് വരെ ഒരു ലീഡും കിട്ടിയില്ല..’

ടോമി പറഞ്ഞു..

 

 

 

അലക്സാണ്ടർ ചമ്പാരനെ കുത്തി മലത്തി കടന്നു കളഞ്ഞത് ആരാണെന്ന് ഇത് വരെയും പോലീസിന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ചമ്പാരൻ കുടുംബം തന്നെ ഇതൊരു സ്വാഭാവിക മരണം ആക്കിയാണ് പുറത്ത് വിട്ടത്. അത് കൊണ്ട് തന്നെ ഇതിന്റെ പിന്നാലെ ഒരു ഒഫീഷ്യൽ അന്വേഷണവും ഇല്ല..

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *