ശരണ്യ ആളെ ഓർത്തെടുക്കാനാവാതെ കഷ്ട്ടപ്പെട്ടു.
“ഒരു കാലത്ത് നിന്റെ പുറകെ കൊറേ നടന്നിട്ടുണ്ട് അവൻ…”, അവളുടെ കഷ്ടപ്പാട് കണ്ട് റോഷൻ ഒരു ക്ലൂ എന്നോണം പറഞ്ഞു.
“ആ മനസ്സിലായി…. പണ്ട് നമ്മുടെ ബസ്സ് സ്റ്റോപ്പില് സ്ഥിരം ഒരു കോൽ- ഐസും പിടിച്ചു നിക്കാറുള്ളവൻ…?”, ഓർമ്മ വന്ന സന്തോഷത്തിൽ അവളൽപ്പം ഉറക്കെയാണത് പറഞ്ഞത്.
റോഷൻ : “അവൻ തന്നെ…”
ശരണ്യ : “അവനെന്ത് പറ്റി..?”
“അവനിവിടെ അഡ്മിറ്റാ… ഒരു ചെറിയ ആകിസിഡന്റ്”, യഥാർഥ കാരണം ശരണ്യയോട് പറയണമെന്ന് അവനെന്തോ അപ്പോൾ തോന്നിയില്ല.
ശരണ്യ : “വാർഡിലാ…?”
റോഷൻ : “ആ… വരുന്നോ..?”
അവൾ തലയാട്ടി…. ഇരുവരും നടന്നു… പോകുന്ന വഴിക്ക് ശരണ്യ കൂടെ ജോലിയെടുക്കുന്ന ഏതെക്കെയൊ ജീവനക്കാരെ കണ്ട് വർത്തമാനം പറഞ്ഞു… ചിലർക്ക് റോഷനെ പരിച്ചയപ്പെടുത്തി.
“നിന്റെ കല്യാണം കഴിഞ്ഞോടാ…?”, നടക്കുന്നതിനിടയിൽ ശരണ്യ ചോദിച്ചു.
റോഷൻ : “ഇല്ല… ”
ശരണ്യ : “അതെന്ത്യേ…?”
“അങ്ങനെ ചോദിച്ചാൽ… കെട്ടാൻ പ്രായമായിട്ടില്ല… “, തമാശാരൂപേണ അവൻ പറഞ്ഞു.
“ഓ… ഒഹ്… അങ്ങനെ”, കളിയാക്കിയതാണെന്ന് മനസ്സിലാക്കി ശരണ്യ പറഞ്ഞു.
റോഷൻ ചിരിച്ചു… അവളും ആ ചിരിയിൽ കൂട്ടുകൂടി…
റോഷൻ : “നിന്റെ കല്യാണം കഴിഞ്ഞോ..?”
“പിന്നല്ല… 3 വയസ്സുള്ള കുട്ടിയും ആയി.”, ശരണ്യ അവളുടെ ഫോൺ എടുത്ത്, അതിലെ വാൾപേപ്പർ അവനെ നീട്ടി കാണിച്ചു.
“ഇവൻ നിന്നെ പോലെ തന്നെയാണല്ലോടീ…!”, ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് റോഷൻ തുടർന്നു, “എല്ലാം അതേകൂട്ട് തന്നെ കിട്ടിയിട്ടുണ്ട്… കണ്ണും മൂക്കും…”
റോഷൻ ഇത് പറയവെ അവളവനെ ഇമാചിമ്മാതെ നോക്കുന്നുണ്ടായിരുന്നു… വർഷങ്ങൾക്ക് ഇപ്പുറവും, റോഷന്റെ സാമിപ്യവും സംസാരവും, അവൾ ആസ്വദിക്കുന്നുണ്ടെന്നു വ്യക്തം…
”…എന്തിനു കവിളിലെ ആ കാക്കപുള്ളി പോലും അതുപോലെ തന്നെ കിട്ടീട്ടുണ്ട്…”, അവളുടെ കവിളിലെ മറുകിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു നിർത്തി.
അവനത് പറയവെ, ശരണ്യക്ക് പെട്ടന്നൊരു നാണം വന്നത് പോലെ… എന്തോ ഓർത്ത്, അവൾ അറിയാതെ കവിളിലെ കാക്കപ്പുള്ളി കൈകൊണ്ട് പൊത്തി, സ്വയം ചിരിച്ചു.
“എന്താ ചിരിച്ചേ…?”, അവളുടെ ചിരി ശ്രദ്ധിച്ച് റോഷൻ ചോദിച്ചു.
Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??
വന്നിട്ടുണ്ട് ബ്രോ…. ❤️
സഹോ.. എവിടാണ്..
ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???
നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…
നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…
ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…
Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???
നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ് മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️
Dear Manoharan,
സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം
ഹോംസ്
അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️
Bro next part any update?? Waiting aan bro
ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.
❤️
Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️
When we can expect a sex with Anju and when will Anju get impregnated from Roshan?
Some questions need to be discovered, not answered.
❤️❤️❤️