മഴനീർതുള്ളികൾ 3 [Anamika] 199

അവനിലെ മകനെയും സഹോദരനെയും അവൾക്കു ഇഷ്ടമാണ്….

സ്നേഹം കൊണ്ട് സമ്പന്നൻ ആയവൻ….

മായയുടെ പൊന്നുമോനെ ചിന്നുവിന്റെ പ്രിയപ്പെട്ട ഏട്ടനെ….

അവനിലെ കാമുകനെ കൂടി അറിയാനുള്ള കൊതി ആണോ ഇനി…..

ആ ദിവസത്തിന് ശേഷം അമ്മുവും ഹരിയും മിണ്ടിയിട്ടില്ല….

തമ്മിൽ കാണാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കി…..

നേരെ വന്നാൽ പോലും കാണാത്ത മട്ടിൽ കടന്നുപോകും….

ഇടക്കാലം കൊണ്ട് ഉരുകിയിറങ്ങിയ മഞ്ഞുമല പൂർവാധികം അവർക്കിടയിൽ വീണ്ടും ഉയർന്നു…

ഇവരിങ്ങനെ ഇടയ്ക്ക് മിണ്ടലും പിന്നെ മിണ്ടാതിരിക്കലും ഒക്കെ കാണാറുള്ളതുകൊണ്ട് ആരും ഒന്നും ശ്രദ്ധിച്ചില്ല…

അമ്മുവിനും ചിന്നുവിനും ക്ലാസ്സ്‌ തുടങ്ങി..കൂടെ മഴക്കാലവും…

വൈകിട്ട് കോളേജ് വിട്ടുവരുമ്പോൾ ക്ലബ്ബിന്റെ മുന്നിൽ

ഹരിയേ ഇടയ്ക്ക് കാണാറുണ്ട്…ചിന്നു സംസാരിക്കുമെങ്കിലും അമ്മു കുടയ്ക്കുള്ളിൽ മറഞ്ഞുനിൽക്കും അല്ലെങ്കിൽ മുന്നോട്ട് നടന്നു നീങ്ങും…

ഹരി വീട്ടിലെത്തുന്ന സമയവും മാറിതുടങ്ങി…പാടത്തെ കൂടലിപ്പോ പതിവായി…അളവും കുറച്ച് കൂടിയോ എന്നൊരു സംശയം…

എന്തായാലും അതിന്റെ വാട്ടം മായയുടെ മുഖത്താണ്…

ആകെയുള്ള ഒന്നിന്റെ ജീവിതം ഇങ്ങനെ ആയതിൽ…

ക്ലാസ്സ്‌ ഗ്രൂപ്പിൽ ഫീ അടക്കാനുള്ള നോട്ടിഫിക്കേഷൻ വന്നിട്ട് ദിവസങ്ങളായി…

ലാസ്റ്റ് ഡേറ്റ് അടുക്കാറായപ്പോൾ കൊലുസ് പണയം വച്ച് ഫീസ് അടക്കാനായി ചിന്നുവിനെയും കൂട്ടി അമ്മു അക്കൗണ്ട്സ് സെക്ഷനിലേക്ക് പോയി…

അമ്മയോട് ചോദിക്കാൻ മടി ആണ്…അല്ലെങ്കിലേ ഇപ്പോൾ ബസ്കൂലിയും പോക്കറ്റ്മണിയുമെല്ലാം അമ്മയാണ് തരുന്നത്…

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട്‌ maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട്‌ താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട്‌ വേഗം തെരണേ

  2. കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ്‌ ലൈക്‌ കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട്‌ വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤‍🔥

  3. അടിപൊളി കഥ.
    Concentrate on your exam and career. Take care..

    however I am waiting for next part….

  4. അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….

  5. അടിപൊളി, സൂപ്പർ 🌺
    സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
    കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
    All the best for your exams.
    അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜

Leave a Reply

Your email address will not be published. Required fields are marked *