നല്ല ഉറക്കം ആണ് അറിഞ്ഞിട്ടില്ല…
ഭാഗ്യത്തിന് തലയും തന്റെ ഒരു കയ്യും മാത്രമേ അവളുടെ ദേഹത്തുള്ളൂ…
അവൻ എഴുന്നേറ്റത്തും അവൾ ഒന്നു ചിണുങ്ങി കമിഴ്ന്നു കിടന്നു…
ഹരി കിട്ടിയ ജീവനും കൊണ്ട് ഓടി വാതിൽ തുറന്നു…
ഇറങ്ങി രണ്ടുകാൽ വച്ചതും അമ്മ…
“നീയിവിടുണ്ടാരുന്നോ… കാണാഞ്ഞപ്പോ ഞാനോർത്തു പോയെന്ന്….” തലയിൽ തോർത്ത് ചുറ്റിക്കെട്ടി മായ അമ്മുവിന്റെ മുറിവാതിൽക്കലേക്ക് നീങ്ങി…
“എടാ ശാന്തേച്ചിടെ പ്ലാവിന്റെ കൊമ്പൊടിഞ്ഞു വീണെടാ…ചേച്ചി രണ്ടെണ്ണം എടുത്തു മാറ്റി വച്ചിട്ടുണ്ട് നീപൊയൊന്ന് എടുത്തോണ്ട് വാട്ടോ….”
ജസ്റ്റ് മിസ്സ്….ഒന്നും കണ്ടിട്ടില്ല…
“ഈ ചക്ക സീസൺ ഇതുവരെ കഴിഞ്ഞില്ലേ….കുറെ ആയല്ലോ…”
“ആഹ വറുത്തുവച്ച ടിൻ മിനിട്ടുവച്ചു കാലിയാക്കണ നീ തന്നെ ഇത് പറയണം….പോയി എടുത്തിട്ട് വാട…ഇക്കൊല്ലത്തെ ലാസ്റ്റ് ചക്കയാ…നമ്മടെ പ്ലാവേലെയൊക്കെ എന്നെ തീർന്നതാ…”
“മ്മ്മ്…”
“ഇന്നലെയൊരു തുമ്മലും കൂനിപിടിച്ചിരിപ്പും ഒക്കെ ആയിരുന്നു പനിച്ചോ ആവോ….”
പറഞ്ഞുംകൊണ്ട് വാതിൽ തുറന്നപ്പോ അമ്മു എണീറ്റില്ലെന്ന് കണ്ട് മായ അതു ചാരിതന്നെ വച്ചു പോയി…
ഹരി ചക്കയെടുത്തു കൊണ്ടുവന്നു പുഴുങ്ങാൻ മൂപ്പുള്ളത് തുന്നിച്ചുനോക്കി കോടാലിക്ക് നാലായി പിളർന്നു വച്ചു…
ലളിതമ്മക്കുള്ളതും അങ്ങനെ തന്നെ മുറിച്ചു വച്ചു…
കോടാലി ചാരിവെച്ചു പിറകുവശത്തുകൂടെ തന്നെ അകത്തുകയറുമ്പോൾ അമ്മു അടുക്കളയിൽ ഉണ്ട്..
“ ഇതൊന്നു നോക്കിയേട….എന്ത് പ്രാണിയോ ചെള്ളോ ആണെന്നറിഞ്ഞുകൂടാ മോൾടെ കഴുത്തിന്റെ ഒരു വശം മൊത്തോം ചുവന്നു കിടക്കുവാ…

നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട് maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട് താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട് വേഗം തെരണേ
nice
കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ് ലൈക് കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട് വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤🔥
അടിപൊളി കഥ.
Concentrate on your exam and career. Take care..
however I am waiting for next part….
അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട് പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….
അടിപൊളി, സൂപ്പർ 🌺
സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
All the best for your exams.
അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜