ആട്ടും തോലിട്ട ചെന്നായ 3 [Caraxes] 60

അലമാരയിൽ നിന്നും ഒരു പാന്റും ഷർട്ടും ബെഡിലേക്ക് ഇട്ട ശേഷം അവൻ എന്നെ നോക്കിക്കൊണ്ട് പറഞ്ഞ്.

 

എന്നിട്ട് സംസാരം തുടർന്നു:

 

“എടാ, വിശാലെ നിന്നോട് ഞാൻ പറഞ്ഞില്ലേ മിനിയന്നാൾ ക്ലാസ്സിൽ വെച്ചിട്ട് ഞാൻ അഞ്ജലിയോട് അങ്ങോട്ട് ചെന്ന് സംസാരിച്ചെന്ന്?”

 

“ആ പറഞ്ഞു…അതിന്?”

 

“എന്നെയിപ്പോൾ അവളാ വിളിച്ചേ….ഒന്ന് കാണാൻ…”

മുഖത്തൊരു നാണം വരുന്ന എക്സ്പ്രഷൻ ഇട്ട് അവൻ പറഞ്ഞു.

 

“എടാ…തെണ്ടി… നീ അത് എങ്ങനെ ഒപ്പിച്ചു?”

അത് കേട്ടിട്ട് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

 

“അതൊക്കെയുണ്ട്…ബ്രോ. നമ്മളാരാ മോൻ!”

 

“നീ ഷോ ഇറക്കാണ്ട് കാര്യം പറ.”

ഞാൻ കുത്തികുത്തി ചോദിക്കാൻ തുടങ്ങി.

 

അപ്പോഴാണ് ചെറുക്കൻ നല്ല മണി, മണി പോലെ നടന്ന കാര്യങ്ങളൊക്കെ എന്റെ അടുത്ത് വിവരിച്ചുതന്നത്.

 

രണ്ട് ദിവസം മുൻപ്. അതായത് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞാൻ ആയുഷയുടെ അടുത്ത് ചെന്ന് സംസാരിച്ച കാര്യം അവനോട് പറഞ്ഞിരുന്നത്. അതിന്റെ ഭാഗമായി ക്ലാസ്സിലെ, ആയുഷയുടെ ഏക കൂട്ടുകാരിയായിരുന്ന, അവളുടെ പോലത്തെ തന്നെ പാവം സ്വഭാവപ്രകൃതിയുള്ള അഞ്ജലിയുടെ അടുത്ത് ചെന്ന് കിച്ചുവും ഒന്ന് മുട്ടാൻ നോക്കിയിരുന്നു.

 

പക്ഷെ എന്റെയും ആയിഷയുടെയും കേസ് പോലെയായിരുന്നില്ല അവരുടെ. കിച്ചുവും അഞ്‌ജലിയും അന്ന് വൈകീട്ടു തൊട്ടേ ഒടുക്കത്തെ ചാറ്റിങ്ങും, ഫോൺ വിളിയുമൊക്കെ ആയിരുന്നുയത്രേ.

 

അതുകൊണ്ട് ഇന്ന് അവനോട് ഒരു ഡേറ്റ് എന്നോണം പുറത്തേക്ക് കറങ്ങാൻ പോയാലോ എന്നും ചോദിച്ചു വിളിച്ചതാണ് അവൾ. ഇവൻ ആണെങ്കിൽ ജീവിതത്തിൽ ആദ്യമായിട്ട് ഒരു പെണ്ണുമായി കറങ്ങാൻ പോവാൻ പറ്റുമല്ലോ എന്ന സന്തോഷത്തിൽ അതങ്ങ് കയറി ഏൽക്കും ചെയ്തു. ഇപ്പൊ അതിന്റെ തയ്യാറെടുപ്പിലാണ് ആശാൻ.

The Author

Caraxes

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *