“മ്മ്… ശരിയാണ്. പിന്നെ മോൻ പറഞ്ഞത് ഒരു കണക്കിന് നല്ലതാ… അവൻ ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നാൽ എങ്ങനാ… എന്തായാലും വിശാൽ ഇത് എന്നോട് തുറന്നു പറഞ്ഞത് നന്നായി. താങ്ക്യൂ…”
ഹുഫ്! എന്തായാലും കിച്ചുവിന്റെ ഈ രഹസ്യം ഞാൻ ആന്റിയോട് പറഞ്ഞത് ഏതായാലും നന്നായി. കാരണം, ഒരിടത് സ്വന്തം മകൻ അവരോട് കള്ളം പറഞ്ഞപ്പോൾ, ഞാനവരോട് ഉള്ള കാര്യം സത്യസന്ധമായി തുറന്ന് പറഞ്ഞു. ഇതെനിക്ക് ഭാവിയിൽ ഒരു മുതൽകൂട്ടാണ്. ഇങ്ങനെ പതിയെ, പതിയെ ആന്റിയുടെ വിശ്വസ്ഥ പിടിച്ചു പറ്റാൻ എനിക്ക് കഴിഞ്ഞാൽ ഭാഗ്യമുണ്ടെങ്കിൽ എനിക്ക് ഇവരുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാം.
കുറച്ചു കഴിഞ്ഞപ്പോൾ കിച്ചു മുകളിൽ നിന്നും പെർഫ്യൂമൊക്കെ അടിച്ച്, നല്ല ഫ്രഷ് ആയി താഴേക്ക് ഇറങ്ങി വന്നു.
മാത്രമല്ല, ഞാൻ വിചാരിച്ചത് പോലെ ഒരു മടിയും കൂടാതെ കാറിന്റെ താക്കോൽ സീമ ആന്റി തന്നെ അവന്റെ കൈകളിലേക്ക് കൊടുത്തു.
“സൂക്ഷിച്ചു ഓടിച്ച് പോകണം ട്ടോ കിച്ചു… പിന്നെ, അധികം വൈകാനും നിൽക്കണ്ട.”
ആന്റി പതിവ് പോലെ ഓർമ്മിപ്പിച്ചു.
“അഹ്, ഓക്കേ അമ്മ.. സിനിമ ഒരു എട്ട് മണിക്ക് മുൻപ് കഴിയും. കഴിഞ്ഞാൽ ഉടൻ ഞാൻ ഇറങ്ങാം.”
അവൻ എനിക്ക് നേരെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു. ഞാൻ തിരിച്ചൊരു തംസ് അപ്പ് കാണിച്ചു.
കിച്ചു ആന്റിയുടെ അടുത്ത് പറഞ്ഞിരുന്നത് വേറെയൊരു കൂട്ടുകാരന്റെ കൂടെ സിനിമക്ക് പോകുന്നു എന്നായിരുന്നു. പക്ഷെ പാവം അവന് അറിയില്ലല്ലോ ഞാൻ ആ കാര്യം ആന്റിയോട് പറഞ്ഞെന്നുള്ളത്.
