ശേഷം, ഞാൻ മുഖത്ത് വല്ലാത്തൊരു ശൂന്യത വരുത്തിക്കൊണ്ട് പതിയെ തലയാട്ടി.
“ഹേയ്…. എനിക്കങ്ങനെ ആരുമില്ല ആന്റി. സത്യം പറഞ്ഞാൽ ഗേൾ ഫ്രണ്ട്‌സ് പോയിട്ട്, കോളേജിൽ പോലും എനിക്ക് അങ്ങനെ അധികം സുഹൃത്തുക്കൾ ഇല്ല. എപ്പോഴും വീട്ടിലെയും എന്റെ പേഴ്സണൽ കാര്യങ്ങളിലെയും ആകെപ്പാടൊള്ള ടെൻഷൻ കാരണം പ്രണയിക്കാനൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടുമില്ല, അതിനുള്ള സാഹചര്യവും ഉണ്ടായിട്ടില്ല…”
ഒരു പാവത്താനെപ്പോലെ നെടുവീർപ്പിട്ടുകൊണ്ട് ഞാൻ പറഞ്ഞു.
എന്റെ മറുപടി കേട്ടപ്പോൾ സീമ ആന്റിയുടെ മുഖത്ത് ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു സഹതാപം കലർന്ന ഭാവം മിന്നിമറഞ്ഞു. അവർ പാത്രം കഴുകിത്തീർത്ത് കൈകൾ ഒരു തോർത്തുപയോഗിച്ച് തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.
“അതൊന്നും സാരമില്ല മോനെ… ഞാനത് വെറുതെ ചോദിച്ചെന്നുള്ളു… വിശാൽ അതോർത്തു വിഷമിക്കുകയൊന്നും വേണ്ട. ഓരോരുത്തർക്കും ഓരോ സമയമുണ്ട്. ഇപ്പോൾ നീ നിന്റെ പഠിത്തത്തിലും കരിയറിലും ശ്രദ്ധിക്ക്. ബാക്കിയുള്ളതൊക്കെ തനിയെ വന്നോളും…”
ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ അല്ലെങ്കിൽ ഒരു അമ്മയെപ്പോലെ അവർ എന്നെ ആശ്വസിപ്പിച്ചു.
“അതൊക്കെ പോട്ടെ ആന്റി… എനിക്ക് ഗേൾ ഫ്രണ്ട് ഒന്നുമില്ലെങ്കിലും ഇപ്പൊ എനിക്ക് വലിയ സങ്കടമൊന്നുമില്ല. കാരണം, എന്റെ മനസ്സിലെ കാര്യങ്ങളൊക്കെ തുറന്നു സംസാരിക്കാൻ കിച്ചുവിനെപ്പോലെ ഒരു നല്ല സുഹൃത്തും, ഒപ്പം ദാ, ഇപ്പൊ എന്നെ ഒരു അടുത്ത സുഹൃത്തിനെ പോലെ കണ്ട് സംസാരിക്കാൻ സീമ ആന്റിയെപ്പോലെ ഒരാളെയും കിട്ടിയില്ലേ. ഈ എനിക്ക് അത് തന്നെ ധാരാളം.”
