അവരുടെ കണ്ണുകളിലേക്ക് നോക്കി വളരെ വിനയത്തോടെ ഞാൻ ആ വരികൾ പറഞ്ഞു നിർത്തിയപ്പോൾ സീമ ആന്റിയുടെ മനസ്സിൽ ഞാൻ എറിഞ്ഞ ആ സെന്റിമെന്റ്സ് ചൂണ്ട കൃത്യമായി കൊണ്ടു. അവരുടെ മുഖം വല്ലാതെ ഒന്നുണർന്നു. ചുണ്ടിൽ ഒരു തരി പുഞ്ചിരി വിരിഞ്ഞു.
“എനിക്കും ഏതാണ്ടും അങ്ങനെയൊക്കെ തന്നെയാ വിശാലെ… മോൻ ഇവിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ വന്നതിനു ശേഷമാണ് അവസാനത്തെ കുറച്ചു മാസങ്ങളായി ഞാൻ അനുഭവിച്ചിരുന്ന ഏകാന്തതക്ക് ഒരു അവസാനമുണ്ടായത്”.
അത് പറഞ്ഞു കഴിഞ്ഞ ശേഷം പിന്നെ അവർ വീണ്ടും തുറന്നു:
“അഹ് പിന്നെ, കിച്ചു വരാൻ എങ്ങനെയയാലും രാത്രി ഒരുപാടാവും. പുറത്താണെങ്കിൽ നല്ല മഴയും. അതുകൊണ്ട് തത്കാലം മോൻ ഇന്ന് ഇവിടെ കിടന്നിട്ട് നാളെ രാവിലെ പോയാൽ മതി. എനിക്ക് ഈ വീട്ടിൽ തനിച്ചിരിക്കാൻ വല്ലാത്തൊരു പേടിയാ… പ്രത്യേകിച്ച് കഴിഞ്ഞ ദിവസം അയല്പക്കത്തെ വീട്ടിൽ കള്ളൻ കയറി എന്ന് കേട്ടതിനു ശേഷം.”
“ഓഹ്, അതിനെന്താ? ആന്റി പറഞ്ഞാൽ പിന്നെ ഞാൻ നിൽക്കാതിരിക്കുമോ… ഇന്ന് രാത്രി ഫുൾ ഞാൻ ഇവിടെ കാണും”
ഉള്ളിൽ അടക്കാനാവാത്ത സന്തോഷം ഒതുക്കിപ്പിടിച്ചുകൊണ്ട്, പുറത്ത് വലിപ്പമില്ലാത്ത ഒരു പുഞ്ചിരിയോടെ ഞാൻ മറുപടി നൽകി.
അടുക്കളയിലെ പണികളൊക്കെ ഒതുക്കി ഞങ്ങൾ രണ്ടുപേരും ലിവിങ് റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ ഉള്ളിൽ പെട്ടന്നൊരു കാര്യം ഓർമ്മ വന്നത്. ഉച്ചയ്ക്കത്തെ ആ കനത്ത ഉറക്കം കഴിഞ്ഞ് ഞാൻ ഉമ്മറത്ത് വന്ന് ഇരിക്കുമ്പോൾ ആന്റി മുകളിലെ ടെറസിന്റെ അഴയിൽ തുണി വിരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. അയ്യോ! അപ്പൊ ആ തുണികളൊക്കെ??
