ഞാൻ കിച്ചുവിന് കാറിന്റെ താക്കോൽ കൊടുക്കുമോ എന്ന് ചോദിക്കാനായി ചെന്നപ്പോൾ ആന്റി ആദ്യമൊന്നും സമ്മതിച്ചിരുന്നില്ല.
“ഏയ്…ഇല്ല…അവന് അതിനുള്ള പക്വതയൊന്നും ആയിട്ടില്ല.”
എന്നായിരുന്നു അവരുടെ മറുപടി.
പക്ഷെ, കിച്ചുവിന് ഇതിന് മുൻപ് കാർ ഓടിച്ച് എക്സ്പീരിയൻസ് ഉണ്ട്, ലൈസൻസ് ഒക്കെ ഉള്ളതല്ലേ, അവനെ ഇങ്ങനെ പുറത്തേക്ക് അധികം വിടാതെ ഇരുന്നാൽ ഭാവിയിൽ അവനത് ദോഷം ചെയ്യിലെ എന്നൊക്കെ ഞാൻ മാന്യമായി പറഞ്ഞ് നോക്കിയപ്പോൾ ഒടുവിൽ ആന്റി മനസ്സിലാമനസ്സോടെ സമ്മതം മൂളി.
“പക്ഷെ മോനെ, അവന് എന്തെങ്കിലും പറ്റിയലോ…”
ഒറ്റ മകനുള്ള ഒരമ്മയുടെ കരുതിലോടെ ആന്റി അത് എന്നോട് ചോദിച്ചു.
“ഏയ്… കാറിൽ അല്ലെ ആന്റി അതോർത്തു പേടിക്കൊന്നും വേണ്ട. സ്കൂട്ടറാണ് അതിലും അപകടം പിടിച്ച സാധനം. ഇതാവുമ്പോൾ കിച്ചു പതിയെ ഓടിച്ച് സേഫ് ആയിട്ട് മടങ്ങി വന്നോളും..”
“അഹ്…എന്നാലും…”
“സീമയാന്റി പേടിക്കണ്ട. ഒന്നുമില്ലെങ്കിലും അവന് പത്തൊൻപത് വയസ്സായില്ലേ… ചെറിയ കുട്ടി ഒന്നുമല്ലലോ.”
പാവം. എനിക്ക് മനസ്സിലാവും അവരുടെ മനസ്സിലെ വിഷമം. കാരണം, കിച്ചുവിന് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ പിന്നെ അവർ ഈ വീട്ടിൽ തനിച്ചാവും എന്നുള്ള ഒരുതരം പേടിയാണ് ആന്റിയുടെ ഉള്ളിൽ.
“അല്ല? അവൻ ശരിക്കും എങ്ങോട്ടേക്കു പോകുന്നെയെന്നാ പറഞ്ഞെ?”
ഒടുവിൽ കാറിന്റെ കാര്യം പറഞ്ഞ് സെറ്റ് ആക്കിയ ശേഷം ആന്റി എന്നോടത് ചോദിച്ചു.
“അ… അത്… ആന്റി…”
ഞാൻ പതുക്കെ ചുറ്റും നോക്കി, മുകളിൽ നിന്നും കിച്ചു ഞങ്ങളെ നോക്കുന്നുമൊന്നുമില്ലലോ എന്ന് ഉറപ്പുവരുത്തിയ ശേഷം അവരുടെ അടുത്തേക്ക് ഒരല്പം കൂടി നീങ്ങിയിരുന്നു.
