ഇതു വാങ്ങിയതിനു ശേഷം നിങ്ങള്ക്ക് പൊള്ളലോ മറ്റോ ഉണ്ടായിട്ടുണ്ടോ?
ഇക്ക ഈ പ്രാവശ്യം വന്നപ്പോള്‍ വണ്ടിയുടെ മോളീന്ന് കാല് പൊള്ളിയിരുന്നു.
എന്താ വാസു സ്ഥലത്തിനു വല്ല പ്രശ്നം ഉണ്ടോ?
ഇതാരുടെതാണ് സ്ഥലം സീനത്തിനറിയോ ?
ഇല്ലേട്ടാ.
ഹേ പ്രശ്നം ഒന്നും ഇല്ല .
നമുക്ക് പണി തുടങ്ങുന്നതിനു മുന്‍പ് ഇവിടെ ഒന്ന് ശുദ്ധി വരുത്തണം
സീനത്തെ ഒന്ന് മുതല്‍ ഒന്‍പതു വരയൂള്ളതില്‍ ഒരു സംഖ്യ പറഞ്ഞേ-
അവളാലോചിച്ചുകൊണ്ട് 4 എന്ന് പറഞ്ഞു.
മ്
മമ്മത്ക്ക നമുക്ക് വീട്ടിലേക്ക് പോകാം,
വാസുവേട്ട എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഒന്നുമില്ല. നമുക്ക് വീടുപണി കുറച്ചുകഴിഞ്ഞിട്ടു തുടങ്ങാം.
തിടുക്കത്തില്‍ തുടങ്ങണ്ട എന്നാണ് എന്‍റെ അഭിപ്രായം.
വാസു സ്ഥലത്തിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ ?.
ഇല്ല മമ്മദ്ക്ക
ഇവരുടെ സമയപ്രശ്നം ഉണ്ട് അതുകൊണ്ട് തിടുക്കത്തില്‍ തുടങ്ങണ്ട.
അതും പറഞ്ഞ് മമ്മദ് മുന്‍പിലും ഞാനും സീനത്തും പിന്നിലും ആയി നടക്കുമ്പോള്‍ സീനത്തിന് എന്തോ പേടിപോലെ അവളുടെ മുഖത്തുനിന്ന് കാണാന്‍ പറ്റി .
സീനത്തെന്തിനാ പേടിക്കുന്നേ ഇതൊക്കെ എല്ലാ സ്ഥലത്തും നടക്കുന്നതാണ്.
അവള്‍ വാസുവിനെ നോക്കി ചിരിച്ചു .
അപ്പോഴും ആ ചിരിക്കു നേരത്തെയുള്ള സൌന്ദര്യം ഇല്ലായിരുന്നു.
ടെന്‍ഷന്‍ അടിക്കാതെ സീനത്തെ നിന്‍റെ വലതുകൈ ഒന്ന് നീട്ടിക്കെ.
അവള്‍ അത് നീട്ടി കാണിച്ചപ്പോള്‍ ആ കയ്യില്‍ പിടിച്ചു ഒന്ന് നോക്കിയതെ ഒള്ളു.
പുഞ്ചിരിച്ചുകൊണ്ട് ഈ സ്ഥലം വാങ്ങിയതിനു ശേഷം രണ്ടു പ്രാവശ്യം അബോര്‍ഷന്‍ ആയി അല്ലെ?
അവളെന്റെ മുഖത്തെക്ക് അത്ഭുതത്തോടെ മുഖത്തേക്ക് നോക്കി കണ്ണീരോലിപ്പിച്ചു കൊണ്ട് തലയാട്ടി.

waw… സൂപ്പർ….
ഇടയ്ക്കു ലേറ്റാവുമ്പോഴാണ് സ്റ്റോറിയുടെ ആ ഒരു ഫ്ലോ അങ്ങ് പോകും….
അതോണ്ട് ഇനി ലെറ്റക്കല്ലേ സഹോ….
കിടു സ്റ്റോറി….
തുടരൂ….
സൂപ്പർ……🔥🔥🔥 കിഡോൾസ്കി പാർട്ട്…..
😍😍😍😍