ടോണി എന്നെ ക്ഷണിച്ചു.
ആദ്യം ഒന്നു മടിച്ചെങ്കിലും, അച്ചുവിൻ്റെ കോൾ വരാൻ ഇനിയും രണ്ടുമൂന്ന് മണിക്കൂർ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ലുലുവിൽ ഒറ്റയ്ക്ക് നടക്കുന്നതിനേക്കാൾ നല്ലത് പഴയൊരു ക്ലാസ്സ്‌മേറ്റിനൊപ്പം സമയം ചിലവഴിക്കുന്നതാണെന്ന് എനിക്ക് തോന്നി.
“ശരി ടോണി, പോകാം,”
ഞാൻ സമ്മതിച്ചു.
ടോണി എൻ്റെ തോളിൽ കൈയിട്ട് മാളിൻ്റെ പാർക്കിംഗിലേക്ക് നടന്നു. പണ്ട് മിണ്ടാതിരുന്ന ആ പഴയ സഹപാഠി ഇപ്പോൾ എൻ്റെ അടുത്ത സുഹൃത്തിനെപ്പോലെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് ആശ്ചര്യവും സന്തോഷവും തോന്നി.
ഞങ്ങൾ അവൻ്റെ ഷോപ്പിലേക്ക് തിരിച്ചു. ആ കൂടിക്കാഴ്ച എൻ്റെ അന്നത്തെ വിരസമായ ഉച്ചയെ മാറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല.
ടോണിയുടെ ഷോപ്പിലെത്തിയപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത്. അത്ര വലിയ ഷോറൂം ഒന്നുമല്ലെങ്കിലും അത്യാവശ്യം നല്ല രീതിയിൽ സെറ്റ് ചെയ്തിട്ടുണ്ട്.
ഗ്ലാസ് കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ അവിടെ യൂണിഫോം ധരിച്ച രണ്ട് ജീവനക്കാർ സിസിടിവി ക്യാമറകൾ ബോക്സുകളിൽ അടുക്കി വെക്കുന്നത് കണ്ടു. ടോണി എന്നെ നേരെ അവൻ്റെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ചെറിയൊരു എസി മുറി. അവിടെ കറങ്ങുന്ന കസേരയിലിരുന്ന് ടോണി എന്നെ എതിർവശത്തിരുത്തി.
“ഇതാണ് എൻ്റെ ലോകം…,”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇത് സ്വന്തം ഷോപ്പാണോ ടോണി? നീ നന്നായി രക്ഷപ്പെട്ടല്ലോ,” ഞാൻ അവനെ അഭിനന്ദിച്ചു.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.