“അതെടാ, കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. പ്ലസ് ടുവിന് ശേഷം കുറെ അലഞ്ഞു, പിന്നെ ഇതൊരു ഐടി ഫീൽഡായതുകൊണ്ട് എനിക്ക് താല്പര്യം തോന്നി തുടങ്ങിയതാ. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ പോകുന്നു.”
ഞാൻ അവനോട് വിശേഷങ്ങൾ ചോദിച്ചു.
“ഫാമിലി ഒക്കെ എന്ത് ചെയ്യുന്നു? എല്ലാവരും കൊച്ചിയിലാണോ?”
“അച്ഛനും അമ്മയും ഇപ്പോഴും പാലക്കാട് തന്നെയാണ്. ഞാൻ കല്യാണം കഴിഞ്ഞ് വൈഫുമായി ഇങ്ങോട്ട് മാറിയതായിരുന്നു. പക്ഷേ ഇപ്പോൾ…” അവൻ്റെ സ്വരം ഒന്ന് താഴ്ന്നു.
“ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ഞങ്ങൾ ഡിവോഴ്‌സ് ആയി.”
ഞാൻ ഞെട്ടിപ്പോയി.
“എന്ത് പറ്റിടാ? അത്ര വലിയ പ്രശ്നമായിരുന്നോ?”
“പ്രശ്നം വലുതായിരുന്നു ഹരി. ഞാൻ ഷോപ്പിലേക്ക് വരുന്ന സമയം നോക്കി അവൾ വേറൊരുത്തനെ വീട്ടിൽ വിളിച്ചു കയറ്റി. ഞാൻ കയ്യോടെ പിടിച്ചു. അതോടെ എല്ലാം തീർന്നു,”
അവൻ്റെ കണ്ണുകളിൽ ഒരുതരം നിസംഗതയായിരുന്നു.
ടോണിയുടെ അവസ്ഥയിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. സൗഹൃദങ്ങൾ കുറവാണെങ്കിലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടാകും.
ആ വിഷയം മാറ്റാനായി ഞാൻ എൻ്റെ വിശേഷങ്ങൾ പറഞ്ഞു. പക്ഷേ അച്ചുവിനെക്കുറിച്ചോ അവളുടെ ഡാൻസിനെക്കുറിച്ചോ കൂടുതൽ പറയാൻ എനിക്ക് തോന്നിയില്ല.
ഇൻസ്റ്റാഗ്രാമിലെ അവളുടെ ആ വീഡിയോകൾ ടോണി കണ്ടിട്ടുണ്ടെങ്കിൽ സംസാരം വേറെ വഴിക്ക് പോകുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് അവളുടെ പേര് മാത്രം ഞാൻ ഒന്ന് സൂചിപ്പിച്ചു.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.