ആ കഴുത്തിടുക്കിലേക്ക് ഞാൻ മുഖം പൂഴ്ത്തി. അവിടെ തങ്ങിനിന്നിരുന്ന വിയർപ്പിന്റെയും, തലമുടിയിലെ വെളിച്ചെണ്ണയുടെയും, സോപ്പിന്റെയും ആ വശ്യമായ നാടൻ മണം എന്റെ ബോധത്തെ പാടെ തളർത്തിക്കളഞ്ഞു
. അവളുടെ ചർമ്മത്തിലെ ആ നേർത്ത ഉപ്പുരസം പോലും ഒരു ലഹരിയായി എനിക്ക് തോന്നി. എന്റെ വിരലുകൾ അവളുടെ നട്ടെല്ലിലൂടെ പതുക്കെ താഴേക്ക് ഇഴഞ്ഞപ്പോൾ സുഖകരമായ ഒരു വിറയലോടെ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.
ആ മാദകശരീരത്തിന്റെ ചൂടും മർദ്ദവും എന്നെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരുന്നു.
പക്ഷേ, ആ ലഹരിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ അച്ചുവിന്റെ മുഖം തെളിഞ്ഞുവന്നു.
കൊച്ചിയിലെ ആ ഫ്ലാറ്റും, അവളുടെ നൃത്തവും, അവൾ എനിക്ക് നൽകിയ സ്നേഹവുമെല്ലാം ഒരു മിന്നൽപ്പിണർ പോലെ കടന്നുപോയി. അതോടെ എന്റെ ഉള്ളിലെ ആവേശം പെട്ടെന്ന് കെട്ടടങ്ങി. ഒരു കുറ്റബോധം എന്നെ പൊതിഞ്ഞു. ഞാൻ പതുക്കെ അവളിൽ നിന്നും അകന്നു മാറി.
വേണിയും അപ്രതീക്ഷിതമായ ആ മാറ്റത്തിൽ പകച്ചുപോയി. ഞങ്ങൾ രണ്ടുപേരും കിതച്ചുകൊണ്ട് അല്പനേരം ആ ഇരുട്ടിൽ നോക്കിനിന്നു. അവളുടെ മുടിയിഴകൾ പാറി മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു.
“പോകാം വേണി… നേരം ഒരുപാടായി,”
അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ പതുക്കെ പറഞ്ഞു. അവൾ ഒന്നും മിണ്ടിയില്ല, എങ്കിലും അവളുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു. അത് എന്നെ കിട്ടിയതിന്റെ സന്തോഷമാണോ അതോ എന്റെ പരിഭ്രമം കണ്ടിട്ടുള്ള പരിഹാസമാണോ എന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.