എൽ ഡൊറാഡോ 8 [സാത്യകി] 767

 

ആ ഒരു ചിന്തയിൽ ഞാൻ മത്സരിക്കാൻ തയ്യാറായി സ്റ്റാർട്ടിങ് പോയിന്റിൽ വന്നു ചെരുപ്പൂരി നിന്നു. ഗ്രൗണ്ടിന് ചുറ്റും ഓട്ട മത്സരം കാണാൻ പിള്ളേർ തടിച്ചു കൂടിയിട്ടുണ്ട്. ആഷിക അങ്ങേ അറ്റത്തു നിൽക്കുന്നത് എനിക്ക് കാണാം. കൂട്ടുകാരിയോട് എന്തോ പറഞ്ഞു അവൾ ചിരിക്കുന്നുണ്ട്. അവൾ എനിക്ക് ആശംസ അറിയിച്ചത് വെറുതെ ആണെന്ന് എനിക്ക് തോന്നി. അവളുടെ കാമുകൻ അയ്യപ്പൻ ജയിക്കാൻ ആയിരിക്കും അവൾ ആഗ്രഹിക്കുക. എന്നോട് വെറുതെ ഒരു പേരിന് പറഞ്ഞു. അത്രേ ഉള്ളു. നിരാശയോടെ ഞാൻ അത് മനസ്സിലാക്കി.

 

എന്റെ മനസ്സ് ഇങ്ങനെ പലയിടത്തു കിടന്നു കറങ്ങി കൊണ്ടിരിക്കുമ്പോൾ തന്നെ മത്സരം സ്റ്റാർട്ട്‌ ആയി. ജയിക്കുമെന്ന് വലിയ പ്രതീക്ഷ ഇല്ലാത്ത ഞാൻ ഒരല്പം താമസിച്ചു ആണ് ഓടി തുടങ്ങിയത്. കാരണം തോറ്റാൽ അത് ഒരു കാരണമായി പറയാമല്ലോ. എന്റെ കൂർമ്മ ബുദ്ധി ചിലപ്പോ ഇങ്ങനെ ഒക്കെ ആയിരിക്കും പ്രവർത്തിക്കുന്നത്..

 

എന്തായാലും മത്സരിച്ചു പോയത് കൊണ്ട് ഞാനും എല്ലാവരുടെയും കൂടെ ഓടി തുടങ്ങി. ആ കൂട്ടത്തിൽ മത്സരിച്ചവരിൽ ഞാൻ ആയിരുന്നു ഏറ്റവും ചെറുത്. ഓട്ട മത്സരം പൊക്കം ഉള്ളവരുടെ ആണെന്ന് പൊതുവെ ഒരു തെറ്റിദ്ധാരണ ഉണ്ട്. പക്ഷെ വേഗത ഉള്ള കാലുകൾ ആണ് മത്സരം ജയിക്കുന്നത്. ലാപ് പകുതി വരെയും ഏറ്റവും പുറകിൽ ആയിരുന്ന ഞാൻ പതുക്കെ പതുക്കെ മുന്നോട്ടു കേറാൻ തുടങ്ങി. വേഗത ഉള്ള കാലുകളുടെ ബലം….

 

നിമിഷങ്ങൾ മുന്നോട്ടു പോകുന്തോറും ഞാൻ കൂടുതൽ മുന്നോട്ടു പോയി. ഓരോരുത്തരെ ആയി പിന്തള്ളി ഞാൻ മുന്നിലേക്ക് എത്തി. താമസിച്ചു ഓടാൻ എടുത്ത തീരുമാനത്തെ ഞാൻ ശപിച്ചു. കാരണം ആദ്യമേ തന്നെ മര്യാദക്ക് ഓടിയിരുന്നു എങ്കിൽ എനിക്ക് ജയിക്കാൻ ഒരു ചാൻസ് ഉണ്ടായിരുന്നു. ഇപ്പൊ എനിക്ക് മുന്നിൽ ഉള്ളത് അയ്യപ്പൻ മാത്രമാണ്.. ഒരുപക്ഷെ സ്റ്റാർട്ടിങ് ട്രെബിൾ ഇല്ലായിരുന്നു എങ്കിൽ എനിക്ക് അവന്റെ മുന്നിൽ എത്താൻ പറ്റിയേനെ…

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *