എൽ ഡൊറാഡോ 8 [സാത്യകി] 767

 

പക്ഷെ അതും സംശയം ആണ്. കാരണം അവൻ മുടിഞ്ഞ സ്പീഡിലാണ് ഓടി കൊണ്ട് ഇരിക്കുന്നത്. ഞാൻ അടുത്തെത്തി എന്ന് അറിഞ്ഞപ്പോൾ അവൻ ഓട്ടം അടുത്ത ഗിയറിൽ ആക്കിയത് പോലെ കൂടുതൽ സ്പീഡിൽ മുന്നോട്ടു കുതിച്ചു.. എനിക്ക് ആണേൽ എത്ര കുത്തി ഓടിയിട്ടും അവനെ തൊടാൻ കൂടി പറ്റുന്നില്ല.. വേഗത ഉള്ള കാലുകളാണ് മത്സരം ജയിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചിരുന്നു.. അത് ഒരു പരിധി വരെ മാത്രം ആണ് ശരി.. വേഗതയും നീളവും ഉള്ള കാലുകളെ തോൽപ്പിക്കാൻ ആണ് പ്രയാസം..

 

അവസാന നിമിഷം വരെ ഞാൻ പൊരുതി നോക്കി. പക്ഷെ അയ്യപ്പൻ എനിക്ക് ഓടി തോൽപ്പിക്കാൻ പറ്റിയ തണ്ടി ആയിരുന്നില്ല.. എല്ലാ ചരക്കുകളുടെയും കയ്യടി വാങ്ങി കൂട്ടി ഒന്നാമൻ ആയി അയ്യപ്പൻ ജയിച്ചു കയറി. അധികം വൈകാതെ രണ്ടാമൻ ആയി ഞാനും ഓടി കയറി. പക്ഷെ കയ്യടികൾ ഒക്കെയും ജയിച്ചവന് ആയിരുന്നു.. ആഷികയുടെ കയ്യടികളും അവനു തന്നെ..

 

ജയിക്കാൻ പറ്റാഞ്ഞതിൽ എനിക്ക് ഒരു നിരാശ ഉണ്ടായിരുന്നു. പക്ഷെ എന്റെ കൂട്ടുകാരൻ അലൻ എന്തോ ലോട്ടറി അടിച്ചത് പോലെ എന്നെ വന്നു എടുത്തു ഉയർത്തി.. ഞാൻ അവന്റെ കൈകൾ വിടുവിച്ചു..

 

‘നീ എന്താടാ ആകെ ചുക്കി ചുളിഞ്ഞു നിക്കണേ.. നിനക്കാ സെക്കന്റ്‌ പ്രൈസ്..’

അലൻ ആത്മാർത്ഥതയോടെ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘ഫസ്റ്റ് അല്ലല്ലോ..’

ഞാൻ നിരാശയോടെ പറഞ്ഞു

 

‘സത്യം പറയാമല്ലോ നീ ഏറ്റവും ലാസ്റ്റ് വരുമെന്ന് ഓർത്തു എനിക്ക് ടെൻഷൻ ആയിരുന്നു. നീ ആയിരിന്നു ഏറ്റവും കുഞ്ഞ് ആ കൂട്ടത്തിൽ. എന്നാലും നിന്റെ സ്പീഡ് സമ്മതിച്ചു തന്നെ പറ്റൂ..’

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *