ഓഹ്, നാളെ അമ്പലത്തിൽ പോകുമ്പോ ഇടാനുളള സാരിയൊന്ന് തേച്ചിടാൻ അമ്മ പറഞ്ഞു……..അത് പറയാൻ വിളിച്ചതാ…. ഹും….
അമ്മു അതും പറഞ്ഞ് പിണക്കം കാണിച്ചു സോഫയിൽ പോയിരുന്നു…
ഞാൻ വേഗം ഷർട്ടും മുണ്ടും മാറി കുളിക്കാൻ കേറി……. തലയിലൂടെ തണുത്ത വെളളം വീണപ്പോ ശരീരം ആകെയൊന്ന് കുളിർന്നു…….
കഴിഞ്ഞ നിമിഷങ്ങളോർത്തപ്പോ അറിയാതെ തന്നെയൊരു ചിരി ചുണ്ടിൽ വന്നു…….
കുളിച്ചിറങ്ങിയപ്പോ നല്ല വിശപ്പ്……
വേഗം ഒരു മുണ്ടുടുത്ത് ഹാളിലേക്ക് ചെന്നു…..
അമ്മു ടീവി കണ്ടിരിപ്പുണ്ട്…… അവൾ എന്തെങ്കിലും ചോദിക്കോ എന്നൊരു പേടിയുണ്ട്…..
നൈസ് ആയിട്ട് നടന്ന് സോഫയുടെ അരികിലെത്തി….. ഒന്ന് കയ്യൊക്കെ നിവർത്തി നിന്നു…….
ടീവിയിൽ ഇളയരാജയുടെ പാട്ടാണ്……
“രാസാത്തി ഉന്ന കാണാത നെഞ്ച്
കാറ്റാടി പോലാടുതെ….. ”
ഞാൻ പാട്ടിനൊപ്പം മൂളികൊണ്ട്
ഇടംകണ്ണിട്ട് അമ്മുവിനെ നോക്കി….
അവൾ ഒരു മൈന്റും ഇല്ലാതെ പാട്ടിൽ ലയിച്ചിരിക്കുകയാണ്….
ഡീ ഇന്ന് ക്ലാസ്സിലൊന്നും എടുത്തില്ലേ..
പഠിക്കാനൊന്നുല്ലേ…….
എന്റെ ശബ്ദം കേട്ട് അമ്മു ചെറുതായൊന്ന് ഞെട്ടിക്കൊണ്ട്…
ഏഹ് ഇതെപ്പോ വന്നുനിന്ന്……..
ആഹ് നീ ടിവിയുടെ ഉളളിൽ കേറിയിരിക്കുമ്പോ എങ്ങനെ കാണാനാ……….
ഓഹ്….
അല്ല അച്ചുചേട്ടൻ എന്താ ചോദിച്ചേ…..
അടിപൊളി ❤ ?
സൂപ്പർ ബ്രോ
@യദുൽ
@അനു
@ റാംബോ
@ബോസ്
@aks
എന്ത് പറ്റീ? ആകെ ഒരു മൂകത. ?
നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?
ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?