?എന്റെ കൃഷ്ണ 07 ? [അതുലൻ ] 1779

അതും പറഞ്ഞ് കിച്ചു ഇറയത്തേക്ക് പോയി….. അച്ഛനെയും മുത്തശ്ശനെയും വിളിക്കാനുളള പോക്കാണ്…..

 

അമ്മൂസ്സേ…. അവൾക്ക് ഞാൻ പിന്നെ കൊടുത്തോളം….. എണീക്ക്  നമുക്ക് ഇപ്പോ ചോറുണ്ണാം….. അതുംപറഞ്ഞു ഞാനും അമ്മുവും കൂടി ടേബിളിൽ പോയിരുന്നു……..

 

അപ്പോഴേക്കും കറിയൊക്കെയായി അമ്മയെത്തി….സാധാരണ എന്തെങ്കിലുമൊരു കറിയിലാണ് അമ്മ  എന്നെയും അച്ഛനെയും ഒതുക്കുന്നത്….. ഇതിപ്പോ

സാമ്പാറും, പപ്പടോം, ഉപ്പേരിയും, ചെമീൻ ഉലത്തിയതും  ഒക്കെയുണ്ട്….

 

അതെയ്  എല്ലാവരും വേഗം വന്നിരുന്നെ….. എനിക്കും അമ്മുവിനും വിളമ്പിത്തരുന്നതിനിടയിൽ അമ്മ

ഇറയത്തുനിന്ന് വരുന്ന അച്ഛനോടും മുത്തശ്ശനോടുമായി പറഞ്ഞു……..

 

അയ്യോ അമ്മേ… വീട്ടിൽ ചോറ് വെച്ചിട്ടുണ്ടല്ലോ…….ഞാനും മുത്തശ്ശനും അത് കഴിച്ചോളാം……

 

ആണോ മോളെ… എന്ന അമ്മ കറി തന്നുവിടാം….അതും പറഞ്ഞ് അമ്മ പാത്രമെടുക്കാൻ അടുക്കളയിലേക്ക് പോയി……

അമ്മൂസ്സ്  നല്ല ഫുഡിങ്ങാണ്……. കിച്ചു  അമ്മു കഴിക്കുന്നത് കണ്ട്  അവളുടെ തലയിൽ  തഴുകി നിൽക്കുകയാണ്….

 

അമ്മ കറി പാത്രത്തിലേക്ക് പകർത്തുകയാണ്‌ ……..കിച്ചുപെണ്ണ്  മതിയെന്ന് പറഞ്ഞിട്ടും അമ്മ ഇട്ടോണ്ടിരിക്കുകയാണ്…..

ഞാൻ വേഗം എന്റെ പ്ലേറ്റിലിരുന്ന  ചെമ്മീനുലത്തെടുത്ത് ചോറിൽ കുഴച്ചു….. അല്ലേൽ ചിലപ്പോ അമ്മ അതുംകൂടി ഇട്ട്കൊടുക്കും ?

 

ആഹ് വാ മോളെ…. ആക്കിത്തരാം എന്ന് പറഞ്ഞ് ടോർച്ചും എടുത്ത്  മുത്തശ്ശന്റെ കൈയിൽ പിടിച്ചു അച്ഛൻ നടന്നു…..

അമ്മുവിനെ ഞാൻ ആകുമെന്ന് അറിയാവുന്ന കൊണ്ട് കിച്ചു ഒന്നും പറയാതെ മുറ്റത്തേക്കിറങ്ങി അച്ഛന്റെ പിന്നാലെ നടന്നു…….

 

നല്ല വിശപ്പുളളതുകൊണ്ട് വേഗം കഴിച്ചു…..വയറു നിറഞ്ഞതുകൊണ്ട് എണീക്കാനൊരു ബുദ്ധിമുട്ട്……..

ഞാൻ കൈകഴുകി വന്നപ്പോഴേക്കും അമ്മുവും എണീറ്റു…..കൈകഴുകി

നേരെ എന്റെയടുത്ത്‌  വന്നിട്ട്…

അച്ചുച്ചേട്ടാ പോകാമെന്ന് ചോദിച്ചു……..

 

കിച്ചുവാണേൽ പാത്രവും കഴുകി ടേബിളും തുടച്ചിട്ടേ  ബാക്കി കാര്യമുളളു…….പക്ഷെ എന്റെ കൊച്ചിൽ നിന്ന് അതൊന്നും പ്രതീക്ഷിക്കേണ്ട….. ??

The Author

670 Comments

Add a Comment
  1. സ്നേഹിതൻ

    അടിപൊളി ❤ ?

  2. സൂപ്പർ ബ്രോ

  3. ഋഷി മൂന്നാമൻ

    @യദുൽ
    @അനു
    @ റാംബോ
    @ബോസ്
    @aks

    എന്ത് പറ്റീ? ആകെ ഒരു മൂകത. ?

    നിരാശയുടെ ഒരു നിഴൽ വീണ പോലെ? ?

    ഒന്ന് ഉഷാറാക് ചെങ്ങായിമാരെ … ?

Leave a Reply

Your email address will not be published. Required fields are marked *