അവളൊരു പുച്ഛ ഭാവത്തോടെ അവനെ നോക്കി .ജെയ്സൻ ചിരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു.
” നീ എന്തിനാ ചിരിക്കുന്നത് ?”
” ഹേയ് ഒന്നൂല്ല കഴിക്ക് , കഴിക്ക് ”
അവൾ ആസ്വദിച്ച് തന്നെ ഭക്ഷണം കഴിച്ചു.
” എൻ്റെ ദൈവമേ ഇങ്ങിനെ വല്ലതും വച്ചുണ്ടാക്കാൻ കഴിവുള്ളൊരുത്തനെ നിനക്കെന്നെക്കൊണ്ട് കെട്ടിച്ചൂടായിരുന്നൊ ,…”
ജെയ്സനൊന്ന് വിക്കിപ്പോയി , പിന്നെ അവന് ചിരി അടക്കാൻ പറ്റാതെ ചുമച്ചു. സ്നേഹ എഴുന്നേറ്റ് അവൻ്റെ തലയിൽ തട്ടിക്കൊണ്ട് വെള്ളമൊഴിച്ച് കുടിക്കാൻ കൊടുത്തു. പിന്നെ ഇരുന്ന് കുറച്ചു കൂടി ചോറെടുത്തുകൊണ്ട് ചിക്കൻ പാത്രത്തിൽ നോക്കി രണ്ട് മൂന്ന് കഷ്ണം ബാക്കിയുണ്ട് പക്ഷെ അവൾ അതിനെ ഒതുക്കി വച്ചിട്ട് കുറച്ച് ഗ്രേവി എടുത്തു.
“ചിക്കൻ അത്ര ടേസ്റ്റ് ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ ഇയാള് എടുക്കാത്തെ .. എന്നെക്കരുതി ആണെങ്കിൽ വേണ്ട ഞാൻ നിർത്തി ഇയാള് കഴിക്ക് ”
” ഉവ്വ അൻ്റെ സമ്മതം വേണം പോടെർക്ക ഇതെൻ്റെ ആര്യേച്ചിക്കാണ് വല്ലപ്പോഴുമാ ഇങ്ങിനെ നല്ല ടേസ്റ്റുള്ള വല്ലതുമൊക്കെ കിട്ടണത് , അപ്പൊ അതിന് കൊടുത്തില്ലേൽ പാവം കിട്ടും ”
” ഓഹ് ആര്യക്കുള്ളത് ഞാൻ മാറ്റി കിച്ചണിൽ വച്ചിട്ടുണ്ട് അതുകൊണ്ട് വല്ല്യ ഷോ ഇറക്കാതെ വേണേൽ കഴിക്ക് , ഞാനെന്തായാലും എണീക്കുവാ ”
ജെയ്സൻ മെല്ലെ പാത്രവുമെടുത്ത് കിച്ചൺ ലക്ഷ്യമാക്കി നടന്നു , തിരിഞ്ഞ് നടക്കണ ജെയ്സനെ നോക്കി അവൾ കൊഞ്ഞനം കുത്തി. പിന്നെ ഭ്രാന്തമായ ആവേശത്തോടെ ആ ചിക്കൻ പാത്രം വടിച്ചെടുത്തു ആസ്വദിച്ച് കഴിച്ചു.

brother next part idunundo…undenkil onn vegam upload cheyumo?
additha kadha epol varum
Really i am waiting for your new story man.
angeru veendum mungiyo .
wow really awesome